കോമൺവെൽത്ത് ഗെയിംസ്; ഉദ്‌ഘാടനത്തിന് മുമ്പെ ഇന്ത്യയ്ക്ക് മെഡൽ; വെങ്കലമുറപ്പിച്ച് ലോവ്ലിന

ബോക്‌സിങ്ങില്‍ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തില്‍ ലോവ്ലിന ബോര്‍ഗോഹെയ്‌നാണ് സെമിഫൈനലിലേക്ക് മുന്നേറി വെങ്കലം ഉറപ്പിച്ചത്.

കോമൺവെൽത്ത് ഗെയിംസ്; ഉദ്‌ഘാടനത്തിന് മുമ്പെ ഇന്ത്യയ്ക്ക് മെഡൽ; വെങ്കലമുറപ്പിച്ച് ലോവ്ലിന
dot image

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026 ൽ ആദ്യ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. ബോക്‌സിങ്ങില്‍ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തില്‍ ലോവ്ലിന ബോര്‍ഗോഹെയ്‌നാണ് സെമിഫൈനലിലേക്ക് മുന്നേറി വെങ്കലം ഉറപ്പിച്ചത്.

ഒളിംപിക് മെഡല്‍ ജേതാവാണ് ലോവ്ലിന ബോക്‌സിങ്ങില്‍ അവസാന നാലിലേക്ക് നേരിട്ട് ബൈ ലഭിച്ചതോടെയാണ് റിങ്ങിലേക്ക് കടക്കാതെ തന്നെ മെഡല്‍ ഉറപ്പിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ് നിയമങ്ങള്‍ പ്രകാരം തോല്‍ക്കുന്ന സെമിഫൈനലിസ്റ്റുകള്‍ക്കും വെങ്കല മെഡലുകള്‍ നല്‍കണമെന്നാണ്. വനിതകളുടെ 75 കിലോഗ്രാം മിഡില്‍വെയ്റ്റ് വിഭാഗത്തിലാണ് ലോവ്ലിന ബോര്‍ഗോഹെയ്ന്‍ മത്സരിക്കുന്നത്.

അഞ്ച് ബോക്‌സര്‍മാരുടെ ഫീല്‍ഡില്‍ ബൈ ലഭിച്ചതിന് ശേഷം സെമിഫൈനലിലേക്ക് നേരിട്ട് പ്രവേശനം നേടുകയായിരുന്നു. അഞ്ച് അത്ലറ്റുകള്‍ മാത്രമുള്ളപ്പോള്‍, ബോര്‍ഗോഹെയ്ന്‍ ഉള്‍പ്പെടെ മൂന്ന് മത്സരാര്‍ത്ഥികള്‍ നേരിട്ട് അവസാന നാലിലേക്ക് മുന്നേറി.

content highlights: commonwealth games 2026 lovlina borgohain bronze medal india

dot image
To advertise here,contact us
dot image