റെക്കോർഡ് നേടി ആണല്ലോ ശീലം! കേരളത്തിൽ ആദ്യ ദിനം കിടിലൻ കളക്ഷനുമായി ജനനായകൻ

പ്രവർത്തി ദിനമായിട്ടും രണ്ടാം ദിനവും ഫാസ്റ്റ് ഫില്ലിംഗ്, ഹൗസ് ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്

റെക്കോർഡ് നേടി ആണല്ലോ ശീലം! കേരളത്തിൽ ആദ്യ ദിനം കിടിലൻ കളക്ഷനുമായി ജനനായകൻ
dot image

പ്രതിസന്ധികൾക്കൊടുവിൽ ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസായ വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ആഗോളതലത്തിൽ 80 കോടിയില്പരം രൂപയും കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപയും ആദ്യ ദിനം കളക്ഷൻ നേടി. കേരളത്തിൽ രാവിലെ 6 മുതൽ ആരംഭിച്ച ഷോകൾ മുതൽ ലേറ്റ് നൈറ്റ് ഷോകൾ വരെ ഹൗസ്ഫുൾ ആകുന്ന കാഴ്ചയാണ് കേരളം ഇന്നലെ കണ്ടത്. തങ്ങളുടെ പ്രിയ നായകൻ വിജയ്‌യെ തിയേറ്ററിൽ ഒരിക്കൽ കൂടി കണ്ട് ആഘോഷമാക്കാൻ പ്രായഭേദമന്യേ ജോലിക്കു പോലും അവധി എത്തിയ ആരാധകർ വിജയുടെ അവസാന ചിത്രം ജനനായകൻ അക്ഷരാർത്ഥത്തിൽ ഒരു ആഘോഷമായി മാറ്റുകയായിരുന്നു.

Also Read:

പ്രവർത്തി ദിനമായിട്ടും രണ്ടാം ദിനവും ഫാസ്റ്റ് ഫില്ലിംഗ്, ഹൗസ് ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ തമിഴ് പതിപ്പാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത്. 36.50 കോടി രൂപയാൻ സിനിമ നേടിയിരിക്കുന്നത്. തെലുങ്ക് പതിപ്പ് 2.75 കോടി രൂപയും ഹിന്ദി പതിപ്പ് 1.75 കോടി രൂപ വീതവുമാണ് നേടിയിരിക്കുന്നത്. എല്ലാ ഭാഷകളിലുമായി ചിത്രത്തിന് ഇന്ത്യയിൽ 41.6 ശതമാനം ഒക്യുപൻസി ലഭിച്ചു. ഏറ്റവും മികച്ച പ്രതികരണം തമിഴ് പതിപ്പിനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ,മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്. ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.

Content Highlights: Jana Nayakan has registered a sensational opening at the Kerala box office with an outstanding first-day collection. The film's strong advance bookings, massive fan turnout, and positive audience response have helped it achieve a record-breaking start in the state.

dot image
To advertise here,contact us
dot image