ഷാർജ പൊലീസിന് പുതിയ കരുത്ത്: സ്മാർട്ട് സാങ്കേതികവിദ്യകളോടെ 130 പുതിയ പട്രോളിങ് വാഹനങ്ങൾ

എമിറേറ്റിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ശക്തമായ സുരക്ഷാ സാന്നിധ്യം ഉറപ്പുവരുത്താൻ ഈ പുതിയ പട്രോളിങ് വാഹനങ്ങൾ സഹായിക്കും

ഷാർജ പൊലീസിന് പുതിയ കരുത്ത്: സ്മാർട്ട് സാങ്കേതികവിദ്യകളോടെ 130 പുതിയ പട്രോളിങ് വാഹനങ്ങൾ
dot image

ഷാർജയിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനും ക്രമസമാധാന പരിപാലനം ശക്തിപ്പെടുത്തുന്നതിനുമായി 130 പുതിയ പട്രോൾ വാഹനങ്ങൾ കൂടി പുറത്തിറക്കി ഷാർജ പൊലീസ്. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സംഭവസ്ഥലത്തേക്ക് അതിവേഗം എത്തിച്ചേരാനും ഈ നീക്കം വഴിയൊരുക്കും. സേനയുടെ മൊത്തത്തിലുള്ള പ്രവർത്തനശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വാഹനങ്ങൾ സർവീസിന്റെ ഭാഗമാക്കിയിരിക്കുന്നത്.

എമിറേറ്റിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ശക്തമായ സുരക്ഷാ സാന്നിധ്യം ഉറപ്പുവരുത്താൻ ഈ പുതിയ പട്രോളിങ് വാഹനങ്ങൾ സഹായിക്കും. അത്യാധുനിക സാങ്കേതികവിദ്യകളും സ്മാർട്ട് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ള ഈ വാഹനങ്ങൾ, ഏത് അടിയന്തര ഘട്ടത്തിലും പോലീസിന് വേഗത്തിലും കാര്യക്ഷമമായും ഇടപെടാൻ തക്കവിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സുരക്ഷാ മേഖലയിൽ അനുദിനം ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് പൊലീസ് സേനയെ കൂടുതൽ സജ്ജമാക്കുന്നതിനും സാങ്കേതികമായി മികവുറ്റതാക്കുന്നതിനുമുള്ള മുൻകൂർ നടപടികളുടെ ഭാഗമായാണ് ഇതെന്ന് റിസോഴ്സസ് ആൻഡ് സപ്പോർട്ട് സർവീസസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബു അൽ സൂദ് വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിൽ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും പൊതുജനങ്ങൾക്ക് പോലീസ് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും പുതിയ വാഹനങ്ങൾ ഏറെ ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Sharjah Police have inducted 130 new smart patrol vehicles featuring advanced technologies to improve policing, emergency response, and public safety. The expansion is part of ongoing efforts to modernize law enforcement services across the emirate.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us