ഉത്തേജകത്തിൽ കുടുങ്ങി ഇന്ത്യ; ജൂഡോ താരം തൂലിക മന്നിനും നാഡയുടെ വിലക്ക്

കോമൺവെൽത്ത് ഗെയിംസ് 2026 ൽ ഇന്ത്യൻ ക്യാമ്പിനെ ഉലച്ച് വീണ്ടും ഉത്തേജകമരുന്ന് വിവാദം.

ഉത്തേജകത്തിൽ കുടുങ്ങി ഇന്ത്യ; ജൂഡോ താരം തൂലിക മന്നിനും നാഡയുടെ വിലക്ക്
dot image

കോമൺവെൽത്ത് ഗെയിംസ് 2026 ൽ ഇന്ത്യൻ ക്യാമ്പിനെ ഉലച്ച് വീണ്ടും ഉത്തേജകമരുന്ന് വിവാദം. വനിതകളുടെ 78 കിലോ ഗ്രാം ജൂഡോയില്‍ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന തൂലിക മന്നിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ) ഗെയിംസില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കേർപ്പെടുത്തി.

2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 78 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ നേടിയ താരമാണ് തൂലിക.


മത്സരങ്ങൾ ഇല്ലാത്ത സമയങ്ങളിലും താരങ്ങൾ തങ്ങൾ എവിടെയാണുള്ളതെന്ന വിവരങ്ങൾ ഉത്തേജകമരുന്ന് വിരുദ്ധ ഏജൻസിയെ മുൻകൂട്ടി കൃത്യമായി അറിയിക്കണമെന്ന നിർബന്ധിത ചട്ടമുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ മൂന്ന് തവണയാണ് തൂലിക ഈ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയത്. ഇതേതുടർന്നാണ് നാഡ താരത്തിന് നോട്ടീസ് അയക്കുകയും താത്കാലിക വിലക്കേർപ്പെടുത്തുകയും ചെയ്തത്.

തൂലിക മന്നിന് പുറമെ ഇന്നലെ മറ്റൊരു ജൂഡോ താരമായ അരുൺ കുമാറിനെയും നാഡ വിലക്കിയിരുന്നു. മത്സരത്തിന് പുറത്തുള്ള ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പുരുഷ വിഭാഗം 73 കിലോ ഗ്രാം വിഭാഗത്തിലെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന അരുൺ കുമാറിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്.

content highlights:tulika maan judo star provisionally suspended by nada doping

dot image
To advertise here,contact us
dot image