ഫ്രഞ്ച് ഓപ്പൺ 2026; കന്നി ഗ്രാൻഡ്സ്ലാമിൽ മുത്തമിട്ട് അലക്സാണ്ടർ സ്വെരേവ്

ബോറിസ് ബെക്കറിന് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന ജർമൻ പുരുഷ താരമാണ് സ്വെരേവ്

ഫ്രഞ്ച് ഓപ്പൺ 2026; കന്നി ഗ്രാൻഡ്സ്ലാമിൽ മുത്തമിട്ട് അലക്സാണ്ടർ സ്വെരേവ്
dot image

ഇന്ന് നടന്ന ഫ്രഞ്ച് ഓപ്പൺ ഫൈനൽ പോരാട്ടത്തിൽ ഫ്ലാവിയോ കൊബോളിയെ തകർത്ത് ജർമൻ താരം അലക്സാണ്ടർ സ്വെരേവിന് കന്നി ഗ്രാൻഡ്സ്ലാം കിരീടം. 6-1, 4-6, 6-4, 6-7(5) 6-1 എന്ന സ്‌കോറിന് അലക്സാണ്ടർ സ്വെരേവ് തന്റെ കന്നി കിരീടത്തിൽ മുത്തമിട്ടത്.

ബോറിസ് ബെക്കറിന് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന ജർമൻ പുരുഷ താരമാണ് സ്വെരേവ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ബോറിസ് ബെക്കറുടെ ഓസ്‌ട്രേലിയൻ ഓപ്പൺ വിജയത്തിനുശേഷം ഒരു പ്രധാന കിരീടം നേടുന്ന ആദ്യ ജർമ്മൻ പുരുഷതാരം കൂടിയാണ് സ്വെരേവ്.

Content highlight: Alexander Zverev wins maiden Grand Slam title FrenchOpen 2026 Champion

dot image
To advertise here,contact us
dot image