
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സൂപ്പര്‍ സഖ്യം. ലോക ചാമ്പ്യൻഷിപ്പിൽ ഒന്നിൽ കൂടുതൽ മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമെന്ന അപൂർവനേട്ടമാണ് ഇവർ സ്വന്തമാക്കിയത്.
വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും സുവർണനേട്ടമാണ് സാത്വിക്- ചിരാഗ് സഖ്യത്തെ തേടിയെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സഖ്യം ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടുന്നത്. 2022ല്‍ ടോക്കിയോയിലും സഖ്യം വെങ്കലം സ്വന്തമാക്കിയിരുന്നു.
Satwik-Chirag, 2022 vs 2025 🇮🇳 ❤️
— ESPN India (@ESPNIndia) August 31, 2025
The Indian pair's BWF World Championship campaign came to a disappointing end in the semifinals last night. But they walk away with a 🥉 pic.twitter.com/ZN8h2XHFww
സെമിയില്‍ ചൈനയുടെ ലിയു യി- ചെന്‍ ബോ യാങ് സഖ്യത്തിനോട് പൊരുതിയാണ് ഇന്ത്യൻ സഖ്യം വീണത്. ചൈനീസ് സഖ്യത്തിനെതിരെ രണ്ടാം സെറ്റില്‍ ഉജ്ജ്വലമായി തിരിച്ചെത്തിയ ഇന്ത്യന്‍ സഖ്യത്തിനു മൂന്നാം സെറ്റില്‍ പിഴച്ചത് തിരിച്ചടിയായി. ഒന്നാം സെറ്റില്‍ നേരിയ വ്യത്യാസത്തിലാണ് ജയം കൈവിട്ടത്. സ്‌കോര്‍: 19-21, 21-18, 12-21.
ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ സഖ്യമായ മലേഷ്യയുടെ ആരോണ്‍ ചിയ- സൂ യീ യിക് സഖ്യത്തെ അട്ടിമറിച്ചാണ് ഒന്‍പതാം സീഡുകളും മുന്‍ ലോക ഒന്നാം നമ്പര്‍ സഖ്യവുമായ സാത്വിക്- ചിരാഗ് സെമിയിലേക്ക് മുന്നേറിയത്. വലിയ ആത്മവിശ്വാസത്തോടെ ഇറങ്ങിയെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ പൊരുതി വീഴുകയായിരുന്നു.
Content Highlights: Satwik-Chirag win their second bronze medal at the BWF World Championships