ഒളിമ്പിക് മെഡല്‍ ജേതാവും ലിയാന്‍ഡര്‍ പെയ്‌സിന്റെ അച്ഛനുമായ ഡോ വേസ് പെയ്‌സ് അന്തരിച്ചു

1972ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗമായിരുന്നു.

dot image

ഒളിമ്പിക് മെഡല്‍ ജേതാവും ഇന്ത്യയുടെ ടെന്നീസ് ഇതിഹാസ താരമായ ലിയാന്‍ഡര്‍ പെയ്‌സിന്റെ അച്ഛനുമായ ഡോ വേസ് പെയ്‌സ് അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

1972ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗമായിരുന്നു. സ്‌പോര്‍ട്‌സ് മെഡിസിന്‍ വിദഗ്ധന്‍ ആയിരുന്ന വേസ് ബിസിസിഐയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ ക്യാപ്റ്റന്‍ ജെന്നിഫര്‍ പേസാണ് ഭാര്യ.

Content Highlights- Vece Paes, Olympic bronze medallist, father of Leander Paes, passes away

dot image
To advertise here,contact us
dot image