ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെട്ടു; മലയാളി ട്രിപ്പിൾ ജംപ് താരം ഷീ​നക്ക് വിലക്ക്

മലയാളി ട്രിപ്പിൾ ജംപ് താരം എ​ൻ വി ഷീ​നയ്ക്ക് തിരിച്ചടി

dot image

മലയാളി ട്രിപ്പിൾ ജംപ് താരം എ​ൻ വി ഷീ​നയ്ക്ക് തിരിച്ചടി. ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട താരത്തിന് ദേ​ശീ​യ ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ൻ​സി (നാ​ഡ) വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

ഏ​ത് നി​രോ​ധി​ത മ​രു​ന്നി​ന്റെ സാ​ന്നി​ധ്യ​മാ​ണ് താ​ര​ത്തി​ന്റെ ശ​രീ​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് നാ​ഡ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

2018 ഏ​ഷ്യ​ൻ ഇ​ൻ​ഡോ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് വെ​ള്ളി സ​മ്മാ​നി​ച്ച താ​ര​മാ​ണ് ഷീ​ന. 2015 കേ​ര​ളം, 2022 ഗു​ജ​റാ​ത്ത്, 2023 ഗോ​വ ദേ​ശീ​യ ഗെ​യിം​സു​ക​ളി​ൽ സ്വ​ർ​ണം നേ​ടി ഹാ​ട്രി​ക്ക് കു​റി​ച്ചി​രു​ന്നു . തൃ​ശൂ​ർ ചേ​ല​ക്ക​ര സ്വ​ദേ​ശി​യാ​യാണ്. ഇ​ക്ക​ഴി​ഞ്ഞ ഉ​ത്ത​രാ​ഖ​ണ്ഡ് ദേ​ശീ​യ ഗെ​യിം​സി​ൽ വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി.

Content Highlights: Malayali triple jumper NV Sheena banned after failing doping test

dot image
To advertise here,contact us
dot image