മുണ്ടൂരിൽ സിപിഐഎം നേതൃത്വത്തിൽ ഗണേശോത്സവം; ഗണപതി ചിത്രമുള്ള കൊടികള്‍ക്കൊപ്പം ചെഗുവേര ചിത്രങ്ങളും

ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉൾപ്പെടെ പിടിച്ചുകൊണ്ടാണ് ഗണപതി വിഗ്രഹ നിമഞ്ജന ഘോഷയാത്ര സംഘടിപ്പിച്ചത്

മുണ്ടൂരിൽ സിപിഐഎം നേതൃത്വത്തിൽ ഗണേശോത്സവം; ഗണപതി ചിത്രമുള്ള കൊടികള്‍ക്കൊപ്പം ചെഗുവേര ചിത്രങ്ങളും
dot image

പാലക്കാട്: മുണ്ടൂർ മീനങ്ങാട് സിപിഐഎം നേതൃത്വത്തിൽ ഗണേശോത്സവം നടത്തി. ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉൾപ്പെടെ പിടിച്ചുകൊണ്ടാണ് ഗണപതി വിഗ്രഹ നിമഞ്ജന ഘോഷയാത്ര സംഘടിപ്പിച്ചത്. കഴിഞ്ഞവർഷവും ഇതേ സ്ഥലത്ത് സിപിഐഎം ഗണേശോത്സവം സംഘടിപ്പിച്ചിരുന്നു.

മുണ്ടൂരിലെ എട്ടാം വാർഡായ മീനങ്ങാട് നിന്നും ആരംഭിച്ച യാത്രയ്‌ക്കൊടുവിൽ പറളി പുഴയിൽ വിഗ്രഹം നിമഞ്ജനം ചെയ്തു. കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തെ പാലക്കാട് ചിറ്റൂരിലും സിപിഐഎം ഗണേശോത്സവം നടത്തിയിരുന്നു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തിരുന്നു.

Content Highlights: CPIM led Ganesh festival held in Mundoor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us