ദുബായിലെ കനത്ത ചൂട്; ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയം മാറ്റി

ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്

ദുബായിലെ കനത്ത ചൂട്; ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയം മാറ്റി
dot image

യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലെ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ഫൈനലടക്കമുള്ള 19 മത്സരങ്ങളില്‍ 18ന്റെയും സമയം നിശ്ചയിച്ചതിനേക്കാള്‍ അര മണിക്കൂര്‍ വൈകി തുടങ്ങാനാണ് ഏറ്റവും പുതിയ തീരുമാനം. ദുബായിലെ കനത്ത ചൂടാണ് സമയക്രമത്തിലെ മാറ്റത്തിന് കാരണം.

ഏല്ലാ ദിവസവും ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് തുടങ്ങേണ്ട മത്സരങ്ങള്‍ എട്ട് മണി മുതലാണ് പുതുക്കി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. സെപ്റ്റംബര്‍ 15ന് നടക്കുന്ന യുഎഇ- ഒമാന്‍ പോരാട്ടം മാത്രമാണ് സമയം മാറ്റാത്തത്. ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് യുഎഇ- ഒമാന്‍ മത്സരം ആരംഭിക്കുന്നത്.

ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സെപ്റ്റംബര്‍ ഒന്‍പതിനാണ് ഏഷ്യയിലെ ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. സെപ്റ്റംബര്‍ 10ന് യുഎഇക്കെതിരെയാണ് ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബര്‍ 14ന് നടക്കും. ഗ്രൂപ്പിലെ സ്ഥാനം അനുസരിച്ച് സൂപ്പര്‍ ഫോറിലും ടീമുകള്‍ ഒരുതവണ ഏറ്റുമുട്ടും.

Content Highlights: Asia Cup alters start times due to UAE heat

dot image
To advertise here,contact us
dot image