ദുബായ് ഗ്രാൻപ്രീ; 800 മീറ്ററിൽ ദേശീയ റെക്കോർഡിട്ട് മുഹമ്മദ് അഫ്‌സൽ

ഒരു മിനിറ്റ് 45.61 സെക്കൻഡിൽ ഓടിയ അഫ്‌സൽ വെള്ളി നേടി

dot image

800 മീറ്റർ ഓട്ടത്തിൽ ജിൻസൺ ജോൺസന്റെ പേരിലുള്ള ദേശീയ റെക്കോഡ് തകർത്ത് മലയാളിതാരം പി മുഹമ്മദ് അഫ്‌സൽ.
ദുബായ് ഗ്രാൻപ്രീ അത്‌ലറ്റിക്സിലാണ് നേട്ടം. ഒരു മിനിറ്റ് 45.61 സെക്കൻഡിൽ ഓടിയ അഫ്‌സൽ വെള്ളി നേടി. മലയാളിയായ ജിൻസൺ 2018-ൽ സ്ഥാപിച്ച റെക്കോഡാണ് 1 മിനിറ്റ് 45.65 അഫ്‌സൽ മറികടന്നത്.

അതേസമയം അഫ്‌സലിന് 2025 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മാര്‍ക്ക് മറികടക്കാനായില്ല. 1:44.50 ആണ് യോഗ്യതയ്ക്കായി വേണ്ടിയിരുന്നത്. കെനിയന്‍ താരം നിക്കൊളാസ് കിപ്ലഗാറ്റാണ് ഒന്നാമതെത്തിയത്. 1 മിനിറ്റ് 45.38 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്.

Content Highlights: Dubai Grand Prix; Muhammad Afzal sets national record in 800 meters

dot image
To advertise here,contact us
dot image