ഇരട്ട ഒളിമ്പിക്‌സ് മെഡൽ ജേതാവ് ലോറ ഡാൽമിയർ അന്തരിച്ചു; ക്ലൈംമ്പിങ്ങിനിടെയാണ് 31 കാരിയുടെ അന്ത്യം

പാകിസ്താനില്‍ വെച്ചായിരുന്നു താരത്തിന്‍റെ മരണം

dot image

ജർമൻ ബയാത്ത്‌ലോൺ ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ ലോറ ഡാൽമിയർ പാകിസ്താനിൽ വെച്ച് മരണപ്പെട്ടു. 31 വയസ്സുകാരിയായിരുന്ന ലോറ പർവ്വതരോഹണത്തിനിടെയാണ് (Mountain Climbing) മരണപ്പെട്ടത്. താരം ബുധനാഴ്ച്ച മരണപ്പെട്ടതായി മാനേജ്‌മെന്റ് അറിയിച്ചു.

2017ലെ വനിതാ ബയാത്തലോൺ ലോകകപ്പ് ജേതാവായ ഡാൽമെയർ തിങ്കളാഴ്ച കാരക്കോറം ശ്രേണിയിലെ ലൈല പർവതമുകളിൽ കയറുന്നതിനിടെ പാറക്കെട്ടുകളിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ഡാൽമെയറിന്റെ സഹ പർവതാരോഹകയായ മറീന ഇവാ താൻ കുഴപ്പത്തിലാണെന്ന് സൂചന നൽകിയതിനെത്തുടർന്ന് തിങ്കളാഴ്ച പ്രാദേശിക അധികാരികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. ചൊവ്വാഴ്ച രക്ഷാപ്രവർത്തകരുടെ സഹായത്തോടെ മറീനയ്ക്ക് ബേസ് ക്യാമ്പിലേക്ക് മടങ്ങാൻ കഴിഞ്ഞു.

Also Read:

ജർമ്മനിയിലെ ഡാൽമെയറിന്റെ മാനേജ്‌മെന്റ് സംഘം പറയുന്നതനുസരിച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 5,700 മീറ്റർ ഉയരത്തിൽ വച്ചാണ് ഡാൽമെയർ അപകടത്തിൽപ്പെട്ടത്. പാറക്കെട്ടുകൾ ഇടിച്ച് അവർക്ക് ഗുരുതരമായി പരിക്കേറ്റതായി ജർമ്മൻ ബ്രോഡ്കാസ്റ്ററായ 'ZDF'ഉം റിപ്പോർട്ട് ചെയ്തു.

ജർമനിയിൽ ഏറെ ആഘോഷിക്കപ്പെട്ട ഒരു ബയാത്ത്‌ലറ്റാണ് ഡാൽമിയർ. ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങിൽ നടന്ന 2018 ലെ വിന്റർ ഗെയിംസിൽ രണ്ട് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ സ്വന്തമാക്കാൻ അവർക്ക് സാധിച്ചു. 2017ൽ ഓസ്ട്രിയയിലെ ഹോച്ച്ഫിൽസെനിൽ നടന്ന ബയാത്ത്‌ലോൺ ലോക ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ ഏഴ് ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ അവർ നേടിയിട്ടുണ്ട്.

Content Highlights- Laura Dahlmeier Double Olympic champion passes away

dot image
To advertise here,contact us
dot image