
പത്താം വിക്കറ്റിൽ പ്രസിദ്ധ് കൃഷ്ണയെ ഒരു ഭാഗത്ത് നിർത്തി വാഷിംഗ്‌ടൺ സുന്ദറിന്റെ ഒറ്റയാൾ വെടിക്കെട്ട്. 46 പന്തിൽ നാല് സിക്‌സറും നാല് ഫോറുകളും അടക്കം 53 റൺസാണ് സുന്ദർ നേടിയത്. ഒടുവിൽ സാക്ക് ക്രൗളിയ്ക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ ഇന്ത്യയുടെ സ്കോർ 88 ഓവറിൽ 396 റൺസാണ് നേടിയത്. 373 റൺസാണ് ഇന്ത്യയുടെ ലീഡ്.
അതേ സമയം സുന്ദറിനെ കൂടാതെ രവീന്ദ്ര ജഡേജ, യശ്വസി ജയ്‌സ്വാൾ, ആകാശ് ദീപ് എന്നിവരും തിളങ്ങി. ജയ്‌സ്വാൾ (111), ജഡേജ (53), ആകാശ് ദീപ് (66 ) എന്നിങ്ങനെ നേടി. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടങ് അഞ്ചുവിക്കറ്റ് പ്രകടനം നടത്തി.
Content Highlights:Sundar's explosive innings keeps Prasad on the other side; England need 374 runs to win