ഗുഫ്തുഗു ഫിലിം സൊസൈറ്റി രൂപീകരിച്ചു; കോഴിക്കോട് നടന്ന പരിപാടി മുഹ്സിൻ പരാരി ഉദ്ഘാടനം ചെയ്തു

ഇന്ന് കൈരളി ശ്രീ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി സിനിമാ സംവിധായകനും എഴുത്തുകാരനുമായ മുഹ്‌സിൻ പരാരി ഉദ്ഘാടനം ചെയ്തു

dot image

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുഫ്തുഗു കലക്ടീവിന്റെ ആഭിമുഖ്യത്തിൽ ഫിലിം സൊസൈറ്റി രൂപീകരിച്ചു. ഇന്ന് കൈരളി ശ്രീ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി സിനിമ സംവിധായകനും എഴുത്തുകാരനുമായ മുഹ്‌സിൻ പരാരി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയവും സിനിമയും ചർച്ച ചെയ്യുന്ന വേദികൾക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഹ്‌സിൻ പരാരി പറഞ്ഞു.

ഗുഫ്തുഗു ഫിലിം സൊസൈറ്റിയുടെ സെക്രട്ടറിയായി അർഷക്കിനെയും ജനറൽ സെക്രട്ടറിയായി അലൻ ശുഹൈബിനെയും ട്രഷററായി അഷ്കിന ബഷീറിനെയും തെരഞ്ഞെടുത്തു.

പരിപാടിയിൽ 'യുദ്ധ സമ്പത് വ്യവസ്ഥയും ആഗോള രാഷ്ട്രീയവും' എന്ന വിഷയത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ കെ സഹദേവൻ സംസാരിച്ചു. നിലവിലുള്ള ഭരണകൂടങ്ങൾ വെൽഫയർ സ്റ്റേറ്റിൽ നിന്നും 'വാർഫെയർ' സ്റ്റേറ്റിലേക്ക് പരിണാമം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കെ സഹദേവൻ അഭിപ്രായപ്പെട്ടു. തുടർന്ന് 'The Battle of Algiers' സിനിമ പ്രദർശനവും നടന്നു.

കോഴിക്കോട് കേന്ദ്രീകരിച്ചു നടന്നിരുന്ന സർഗാത്മക പരിപാടികളെയും ജനകീയ പ്രതിഷേധങ്ങളെയും കേസെടുത്ത് ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അത്തരം ശ്രമങ്ങളെ അതിജീവിക്കാനാണ് ഇത്തരം കൂട്ടായ്മകൾ ലക്ഷ്യം വെക്കുന്നതെന്നും അധ്യക്ഷനായ അലൻ ശുഹൈബ് പറഞ്ഞു.

Content Highlights: Muhsin Parari inaugurated Guftugu Film Society in Kozhikode

dot image
To advertise here,contact us
dot image