പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഓപൺ ഹൗസുമായി ഇന്ത്യൻ എംബസി

പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് ഓപ്പണ്‍ ഹൗസിൽ പരിഹാരമായി

dot image

പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കിന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ നടന്ന ഓപണ്‍ ഹൗസില്‍ ഇന്ത്യയില്‍ നിന്നുള്ള 40ലധികം പ്രവാസികള്‍ പങ്കെടുത്തു.

പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് ഓപ്പണ്‍ ഹൗസിൽ പരിഹാരമായി. എംബസിയില്‍ നിലവില്‍ നല്‍കിവരുന്ന പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍, എന്നിവയുള്‍പ്പെടെയുള്ള എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും ഇനി ബഹ്റൈന്‍ മാളില്‍ പുതുതായി തുറന്ന ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ നല്‍കുമെന്ന് അംബാസഡര്‍ അറിയിച്ചു. ഇന്ത്യാ ഗവണ്‍മെന്റ് ഫീസിനു പുറമേ, 180 ഫില്‍സ് സര്‍വീസ് ചാര്‍ജ് മാത്രമായിരിക്കും ഈടക്കുക.

Content Highlights: Indian Embassy holds open house to address expatriate issues

dot image
To advertise here,contact us
dot image