അതിവേഗ സെഞ്ച്വറിയുമായി ഡിവില്ലിയേഴ്സ് ; ലെജന്റ്സ് ഫൈനലിൽ പാക്സിതാനെതിരെ ദക്ഷിണാഫ്രിക്ക പൊരുതുന്നു

24 പന്തിലാണ് താരം അർധ സെഞ്ച്വറി കടന്നത്

dot image

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ഫൈനലിൽ എ ബി ഡി ഡിവില്ലിയേഴ്‌സിന് സെഞ്ച്വറി. 44 പന്തിലാണ് താരം അർധ സെഞ്ച്വറി കടന്നത്. ഏഴ് സിക്‌സറും പത്ത് ഫോറുകളും അടക്കമായിരുന്നു സെഞ്ചുറി. താരമിപ്പോഴും ക്രീസിലുണ്ട്.

അതേ സമയം പാകിസ്താൻ ചാംപ്യൻസിന്റെ 195 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷണാഫ്രിക്ക ചാമ്പ്യൻസ് 12 ഓവറിൽ 142 റൺസിന് ഒന്ന് എന്ന നിലയിലാണ്. ഹാംഷിം അംല 18 റൺസ് നേടി പുറത്തായി. ജെ പി ഡുമിനി 27 റൺസുമായി കൂടെയുണ്ട്.

44 പന്തില്‍ 76 റണ്‍സ് അടിച്ചെടുത്ത ഷര്‍ജീല്‍ ഖാനാണ് പാകിസ്താന്റെ ടോപ് സ്‌കോറർ. ഉമര്‍ അമിന്‍ 19 പന്തില്‍ പുറത്താവാതെ 36 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹര്‍ദസ് വില്‍ജോന്‍, വെയ്ന്‍ പാര്‍നെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: ab De Villiers hits fastest century; South Africa to face Pakistan in Legends final

dot image
To advertise here,contact us
dot image