വനിതാ ചെസ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരി; ദിവ്യ ദേശ്‌മുഖിന് ലഭിക്കുന്ന സമ്മാനത്തുകയറിയാം!

വനിതാ ചെസ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ്

dot image

വനിതാ ചെസ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ്. ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ഇതോടെ ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദിവ്യ. കിരീടത്തോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും 19കാരിയായ ദിവ്യയെ തേടിയെത്തി.

ലോക ചാംപ്യനായതിലൂടെ 50,000 ഡോളറാണ് ദിവ്യക്ക് സമ്മാനത്തുകയായി ലഭിക്കുക. ഏകദേശം 44 ലക്ഷം ഇന്ത്യൻ രൂപയോളം വരും അത്. പക്ഷെ ഇതു പുരുഷ വിഭാഗത്തിലെ സമ്മാനത്തുകയേക്കാള്‍ കുറവാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. പുരുഷ വിഭാഗത്തില്‍ ലോകചാംപ്യനാവുന്ന താരത്തിന്റെ സമ്മാനത്തുക 1,10,000 ഡോളറാണ്. അതിന്റെ പകുതി പോലും വനിതാ ലോക ചാംപ്യനു ലഭിക്കുന്നില്ല.

കഴിഞ്ഞ വർഷം പുരുഷ വിഭാഗം ലോകകപ്പില്‍ ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദയും നോര്‍വ്വെ സൂപ്പര്‍ താരം മാഗ്നസ് കാള്‍സനുമാണ് ഏറ്റുമുട്ടിയത്. അന്ന് പ്രഗ്നാനന്ദയെ തോല്‍പ്പിച്ച് മാഗ്നസ് കാള്‍സൻ ലോക ചാംപ്യനായി.

Content Highlights: divya deshmukh prize money for winning women chess world cup

dot image
To advertise here,contact us
dot image