കേരളത്തിന്റെ ഫുട്‌ബോള്‍ മാമാങ്കം വെള്ളിയാഴ്ച മുതല്‍; ആവേശത്തോടെ ആരാധകര്‍

സൂപ്പര്‍ ലീഗ് കേരള സീസണ്‍ മൂന്നിന് സെപ്റ്റംബര്‍ 25ന് കണ്ണൂരില്‍ തുടക്കമാകും

കേരളത്തിന്റെ ഫുട്‌ബോള്‍ മാമാങ്കം വെള്ളിയാഴ്ച മുതല്‍; ആവേശത്തോടെ ആരാധകര്‍
dot image

സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ സീസണ്‍ മൂന്നിന് വെള്ളിയാഴ്ച തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ്-തൃശൂര്‍ മാജികിനെ നേരിടും. കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീമിന് സൂപ്പര്‍ ലീഗ് കേരള ഷീല്‍ഡ് എന്ന പേരില്‍ പുതിയൊരു ട്രോഫി കൂടി ഇത്തവണ മുതല്‍ സമ്മാനിക്കും. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ ലൈവായി സംപ്രേഷണം ചെയ്യും. യുഎഇയിലും മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടാകുമെന്ന് സൂപ്പര്‍ ലീഗ് കേരള ഡയറക്ടര്‍ മാത്യു ജോസഫ് പറഞ്ഞു.


മത്സരങ്ങളുടെ എണ്ണം 33 ല്‍ നിന്ന് 35 ആയി ഉയര്‍ന്നു. ആദ്യ റൗണ്ടിലെ മത്സരം സമനിലയിലായാല്‍ വിജയിയെ കണ്ടെത്താന്‍ ഷൂട്ടൗട്ട് നടത്തും. നിശ്ചിത സമയത്ത് ജയിക്കുന്ന ടീമിന് മൂന്ന് പോയന്റും, ഷൂട്ടൗട്ടില്‍ ജയിച്ചാല്‍ രണ്ട് പോയന്റുമാണ് ലഭിക്കുക.

തോല്‍ക്കുന്ന ടീമിന് ഒരു പോയന്റ് നല്‍കും. കാലിക്കറ്റ് എഫ്‌സി, ഫോഴ്‌സ കൊച്ചി എഫ് സി, കണ്ണൂര്‍ വാരിയേഴ്‌സ് എഫ് സി, മലപ്പുറം എഫ് സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ് സി, എന്നീ ടീമുകളാണ് സീസണ്‍ മൂന്നില്‍ മത്സരിക്കുന്നത്. 17 രാജ്യങ്ങളില്‍ നിന്നുള്ള 34 വിദേശ താരങ്ങളും വിവിധ ടീമുകളുടെ ഭാഗമാണ്. കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. റാപ്പര്‍ ഡബ്‌സിയുടെ ഹാഫ് ടൈം ലൈവ് ഷോയും ഉദ്ഘാടന മത്സരത്തിന്റെ ഭാഗമായി അരങ്ങേറും.

content highlights: Super league kerala football Kicks Off This Friday

dot image
To advertise here,contact us
dot image