പായ്ക്ക് ചെയ്ത ഭക്ഷണം വാങ്ങുമ്പോൾ എക്‌സ്പയറിഡേറ്റ് മാത്രം നോക്കിയാൽ പോര;5 കാര്യങ്ങൾ നിർബന്ധമായും പരിശോധിക്കണം

പാക്കറ്റ് ഭക്ഷണങ്ങള്‍ വാങ്ങുമ്പോള്‍ വിലയും ബ്രാന്‍ഡും മാത്രം നോക്കിയാല്‍ പോരാ. പാക്കറ്റിലെ തീയതികളും ലേബലിലെ മറ്റ് വിവരങ്ങളും ശ്രദ്ധിച്ച് പരിശോധിക്കണം. ചെറിയൊരു അശ്രദ്ധ പോലും പഴകിയതോ ശരിയായി സൂക്ഷിക്കാത്തതോ ആയ ഭക്ഷണം വാങ്ങാന്‍ ഇടയാക്കും

പായ്ക്ക് ചെയ്ത ഭക്ഷണം വാങ്ങുമ്പോൾ എക്‌സ്പയറിഡേറ്റ് മാത്രം നോക്കിയാൽ പോര;5 കാര്യങ്ങൾ നിർബന്ധമായും പരിശോധിക്കണം
dot image

കടയില്‍ നിന്ന് ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, ജ്യൂസ്, സോസുകള്‍, മസാലപ്പൊടികള്‍, സ്‌നാക്‌സ് തുടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങള്‍ വാങ്ങുമ്പോള്‍ നമ്മളില്‍ പലരും ആദ്യം നോക്കുന്നത് വിലയും ഓഫറുമാണ്. ചിലര്‍ Expiry Date കൂടി പരിശോധിക്കും. എന്നാല്‍ പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഓരോ വിവരത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പാക്കറ്റ് വാങ്ങുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.

Expiry Date (കാലഹരണ തീയതി) അല്ലെങ്കില്‍ Use By തീയതി നോക്കാം

ആദ്യം പരിശോധിക്കേണ്ടത് ഭക്ഷണം ഉപയോഗിക്കാന്‍ കഴിയുന്ന അവസാന തീയതിയാണ്. പാക്കറ്റില്‍ Expiry Date അല്ലെങ്കില്‍ Use By എന്ന രീതിയില്‍ തീയതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് പ്രത്യേകം ശ്രദ്ധിക്കണം. തീയതി കഴിഞ്ഞ ഉല്‍പ്പന്നം വാങ്ങുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതം. പ്രത്യേകിച്ച് പെട്ടെന്ന് കേടാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.FSSAIയുടെ ലേബലിംഗ് ചട്ടങ്ങളില്‍ ഭക്ഷണത്തിന്റെ Expiry/Use By തീയതി രേഖപ്പെടുത്തണമെന്ന് വ്യക്തമാക്കുന്നുണ്ട്.

buying packaged food

'Best Before' എന്നത് എന്താണെന്ന് മനസിലാക്കണം

പാക്കറ്റില്‍ Best Before എന്ന് കാണുന്നത് Expiry Date ന് തുല്യമല്ല.Best Before എന്നത് സാധാരണയായി ഉല്‍പ്പന്നം അതിന്റെ മികച്ച ഗുണനിലവാരത്തില്‍ ലഭിക്കുന്ന കാലയളവിനെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ പാക്കറ്റില്‍ Best Before ആണോ Expiry/Use By ആണോ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ശ്രദ്ധിച്ച് വായിക്കണം.FSSAIയുടെ ചട്ടങ്ങളില്‍ Best Before തീയതിയും എങ്ങനെ രേഖപ്പെടുത്തണം എന്നതിനെക്കുറിച്ച് പ്രത്യേകം വ്യവസ്ഥകളുണ്ട്.

പാക്കറ്റിലെ തീയതി മാത്രം പോര, പാക്കറ്റ് പരിശോധിക്കണം

തീയതി ശരിയാണെങ്കിലും പാക്കറ്റ് കേടായിട്ടുണ്ടെങ്കില്‍ അത് വാങ്ങാതിരിക്കുന്നതാണ് നല്ലത്. പാക്കറ്റ് പൊട്ടിയിട്ടുണ്ടോ, തുറന്നതുപോലെ തോന്നുന്നുണ്ടോ, വീര്‍ത്തിട്ടുണ്ടോ, ചോര്‍ച്ചയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം. ടിന്നുകളിലും കുപ്പികളിലും അസാധാരണമായ വീക്കം, ചോര്‍ച്ച, കേടുപാടുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉല്‍പ്പന്നം ഒഴിവാക്കുക.

buying packaged food

ഭക്ഷണം എങ്ങനെ സൂക്ഷിക്കണമെന്ന് നോക്കണം

ചില ഭക്ഷണങ്ങള്‍ ഒരു പ്രത്യേക താപനിലയിലോ സാഹചര്യത്തിലോ സൂക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ പാക്കറ്റിലെ Storage Instructions കൂടി വായിക്കണം. ഉദാഹരണത്തിന് ചില ഉല്‍പ്പന്നങ്ങള്‍ തുറന്ന ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടാകാം. അത്തരം ഉല്‍പ്പന്നങ്ങളില്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാണ്.

Batch Number, FSSAI വിവരങ്ങള്‍ എന്നിവയും ശ്രദ്ധിക്കാം

പാക്കറ്റില്‍ Batch Number/Code Number/Lot Number പോലുള്ള വിവരങ്ങളും ഉണ്ടായിരിക്കും. ഒരു ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട പരാതി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇത്തരം വിവരങ്ങള്‍ പ്രധാനമാണ്.
അതുപോലെ തന്നെ നിര്‍മ്മാതാവിന്റെ പേര്, വില, അളവ്, ഉപഭോക്തൃപരാതിക്കുള്ള വിവരങ്ങള്‍ തുടങ്ങിയ ലേബല്‍ വിവരങ്ങളും പരിശോധിക്കാം. FSSAI ചട്ടങ്ങളില്‍ ബാച്ച്/ലോട്ട് തിരിച്ചറിയല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും വ്യവസ്ഥയുണ്ട്.

buying packaged food

തീയതി മാറ്റിയിട്ടുണ്ടെന്ന് സംശയം തോന്നിയാല്‍?

പാക്കറ്റിലെ തീയതി മാറ്റിയതുപോലെയോ, മായ്ച്ചതുപോലെയോ, വീണ്ടും സ്റ്റിക്കര്‍ ഒട്ടിച്ചതുപോലെയോ തോന്നിയാല്‍ ഉല്‍പ്പന്നം വാങ്ങുന്നത് ഒഴിവാക്കുക. സംശയമുള്ള ഉല്‍പ്പന്നത്തിന്റെ പാക്കറ്റും ബില്ലും സൂക്ഷിക്കുന്നത് പിന്നീട് പരാതി നല്‍കേണ്ടിവന്നാല്‍ സഹായകരമാകും.പാക്കറ്റ് ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികള്‍ FSSAIയുടെ Food Safety Connect സംവിധാനത്തിലൂടെ നല്‍കാനും കഴിയും.


കടയില്‍ നിന്ന് പാക്കറ്റ് ഭക്ഷണം വാങ്ങാന്‍ എടുക്കുന്ന കുറച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഈ കാര്യങ്ങള്‍ പരിശോധിക്കാം. വിലക്കുറവോ ഓഫറോ കണ്ടതുകൊണ്ട് മാത്രം ഉല്‍പ്പന്നം വാങ്ങാതെ പാക്കറ്റിലെ വിവരങ്ങള്‍ കൂടി വായിക്കുന്ന ശീലം ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രധാനമാണ്.

Content Highlights : When buying packaged foods, looking only at the price and brand is not enough; one must carefully check the dates on the package and other information on the label. Even a moment of carelessness could lead to purchasing food that is stale or has been stored improperly.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image