രക്ഷയില്ലാതെ ചെൽസി; ബ്രെന്റ്‌ഫോർഡിനോടും തോറ്റു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വമ്പൻ തോൽവി

രക്ഷയില്ലാതെ ചെൽസി; ബ്രെന്റ്‌ഫോർഡിനോടും തോറ്റു
dot image

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വമ്പൻ തോൽവി. ബ്രെന്റ്‌ഫോർഡിനോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെൽസി തോൽവി വഴങ്ങിയത്. ജയത്തോടെ ബ്രെന്റ്ഫോർഡ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ചെൽസി ഏഴാം സ്ഥാനത്തേക്ക് വീണു.

ബ്രെന്റ്‌ഫോർഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 61-ാം മിനിറ്റിൽ അവർ ജെയ്ദാൻ ആന്തണിയിലൂടെ മുന്നിലെത്തി.

83-ാം മിനിറ്റിൽ ഇഗോർ തിയാഗോ ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമിൽ ഫാബിയോ കാർവാൽഹോയുടെ ഗോളോടെ ചെൽസിയുടെ പതനം പൂർത്തിയായി.

content highlights:  chelsea suffers shock defeat against brentford premier league

dot image
To advertise here,contact us
dot image