'ഡെയ് ബൈസൺ സിനിമയിൽ ഡ്യൂപ്പ് ചെയ്ത ആളാണ്…'; ധ്രുവ് വിക്രമിന്റെ കിടിലൻ ആക്ഷൻ, ജാക്കി പ്രൊമോ വീഡിയോ

പ്രൊമോ വീഡിയോയിൽ സിനിമയിലെ ഡ്യൂപ്പ് ആയി എത്തുന്ന ജാക്കി എന്ന കഥാപാത്രമാണ് ധ്രുവ് ചെയ്യുന്നത്

'ഡെയ് ബൈസൺ സിനിമയിൽ ഡ്യൂപ്പ് ചെയ്ത ആളാണ്…'; ധ്രുവ് വിക്രമിന്റെ കിടിലൻ ആക്ഷൻ, ജാക്കി പ്രൊമോ വീഡിയോ
dot image

ധ്രുവ് വിക്രം നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ജാക്കിയുടെ പ്രൊമോ വീഡിയോ പുറത്ത്. ബൈസൺ എന്ന സിനിമയ്ക്ക് ശേഷം എത്തുന്ന ധ്രുവിന്റെ ചിത്രം ആയതിനാൽ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പ്രൊമോ വീഡിയോയിൽ സിനിമയിലെ ഡ്യൂപ്പ് ആയി എത്തുന്ന ജാക്കി എന്ന കഥാപാത്രമാണ് ധ്രുവ് ചെയ്യുന്നത്.

'ഡെയ് ബൈസൺ സിനിമയിൽ ഡ്യൂപ്പ് ചെയ്ത ആളാണ്…' എന്ന ഇൻട്രോ ഡയലോഗ് ആണ് ധ്രുവിനെ കാണിക്കുമ്പോൾ മറ്റൊരു കഥാപാത്രം പറയുന്നത്. ഒരു പക്കാ കൊമേർഷ്യൽ ആക്ഷൻ പടം ആയിരിക്കുമെന്ന് പ്രൊമോയിൽ നിന്ന് തന്നെ വ്യക്തമാണ്. 'വിക്രം വന്നു നിൽക്കുന്നത് പോലെ, സ്റ്റൈൽ ധ്രുവ്', എന്നിങ്ങനെ നിരവധി കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

നവാഗതനായ കരൺ അർവിന്ദ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണൻ ആണ് സംഗീതം. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീനും രവിയും ചേർന്നാണ് നിർമാണം. ഡ്യൂഡ്, മോദരാത്രി, ഗുഡ് ബാഡ് അഗ്ലി എന്നീ സിനിമകൾക്കുശേഷം മൈത്രി നിർമിക്കുന്ന നാലാമത്തെ തമിഴ് ചിത്രമാണിത്.

Content Highlights: Dhruv Vikram Starrer action movie Jackie Promo video out

dot image
To advertise here,contact us
dot image