

കണ്ണൂര്‍: കണ്ണൂര്‍ മാടായി കോളേജില്‍ കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കെഎസ്‌യുവില്‍ നിന്ന് എംഎസ്എഫ് സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. മാടായി കോളേജിൽ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവും എംഎസ്എഫും ഒറ്റയ്‌ക്കൊറ്റയ്ക്കായിരുന്നു മത്സരിച്ചത്. സാധാരണ നിലയില്‍ മാടായി കോളേജില്‍ ഭൂരിപക്ഷം സീറ്റുകളും കെഎസ്‌യുവാണ് പിടിച്ചെടുക്കുന്നത്. എന്നാല്‍ ഇത്തവണ കെഎസ്‌യുവിന്റെ സീറ്റുകള്‍ എംഎസ്എഫ് പിടിച്ചെടുത്തു.
കോളേജിന് മുന്നില്‍ അടുത്തടുത്ത് നിന്നായിരുന്നു കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്. ഇതിനിടെ രണ്ട് കൂട്ടരും അടുത്തടുത്ത് വരികയും പരസ്പം തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മുസ് ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കളും പൊലീസും ഇടപെട്ടാണ് പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരം കണ്ടത്. നേതാക്കളും പൊലീസും ഇടപെട്ടതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുകയായിരുന്നു.
Content Highlights- A dispute over KSU taking seats from MSF led to a confrontation between KSU and MSF workers at Madayi College in Kerala