മെസി ബ്രസീലിന് വേണ്ടി കളിച്ചേനേ..; പൂർവിക ബന്ധം കണ്ടെത്തി പുതിയ പഠനം

ഇപ്പോൾ പുറത്തുവന്ന ഒരു ഗവേഷണം പറയുന്നത് മെസിക്ക് ബ്രസീലിൽ വേരുകൾ ഉണ്ടായിരുന്നു എന്നാണ്

മെസി ബ്രസീലിന് വേണ്ടി കളിച്ചേനേ..; പൂർവിക ബന്ധം കണ്ടെത്തി പുതിയ പഠനം
dot image

അർജന്റീനയുടെ സൂപ്പർ താരമായ ലയണൽ മെസിയെ എപ്പോഴും വിമർശിക്കുന്നവരാണ് ബ്രസീൽ ആരാധകർ. ഇതിന് പ്രധാന കാരണം അർജന്റീന-ബ്രസീൽ ടീമുകൾ തമ്മിലുള്ള ചിരവൈരി ബന്ധം തന്നെയാണ്. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഒരു ഗവേഷണം പറയുന്നത് മെസിക്ക് ബ്രസീലിൽ വേരുകൾ ഉണ്ടായിരുന്നു എന്നാണ്. അങ്ങനെ പറഞ്ഞാൽ മെസിക്ക് വേണമെങ്കിൽ ബ്രസീലിന് വേണ്ടി കളിക്കാമെന്നാണ്.

പ്രശസ്ത ഇറ്റാലിയൻ ഗവേഷകനായ ഫിയോറെൻസോ സാന്റിനിയാണ് ഇത് കണ്ടെത്തിയത്. മെസ്സി ബാഴ്‌സലോണയിൽ കളിക്കുന്ന ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ വീട്ടുപേരിന്റെ ഉദ്ഭവത്തെ കുറിച്ച് സാന്റിനി ഗവേഷണം നടത്താൻ തുടങ്ങിയിരുന്നുമെസ്സിയുടെ മാതാവായ സെലിയ മരിയ കുചിറ്റിനി വഴിയാണ് ബ്രസീൽ വേരുകളിലേക്കെത്തുന്നത്. സെലിയയുടെ മുത്തച്ഛനായ റാനിയേരി കുചിറ്റിനി ഇറ്റലി സ്വദേശിയായിരുന്നു. ഭാര്യ റോസ റിച്ചെസയ്‌ക്കൊപ്പം 1899-ൽ ഇവർ ബ്രസീലിലെ സാന്റോസിത്തി.

ബ്രസീലിലെ സാവോ പോളോയിലെത്തിയ ഇവർ റിങ്കാവോയിലെ ഫാമുകളിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് റിബെറോ പ്രെറ്റോയിലേക്ക് മാറിയ ഇവർക്ക് 1904-ൽ ആർഡിറിഗോ എന്ന കുഞ്ഞ് ജനിച്ചു. ആർഡിറിഗോയ്ക്ക് ഒരു വയസുള്ളപ്പോൾ കുടുംബം ബ്രസീൽ വിട്ട് അർജന്റീനയിലെ റൊസാരിയോയിലേക്ക് താമസം മാറി. അവിടെവെച്ചാണ് മെസ്സിയുടെ അമ്മ സെലിയയുടെ അച്ഛനായ അന്തോണിയോ കുചിറ്റിനി ജനിക്കുന്നത്. 1960 ജനുവരി 23-ന് മെസ്സിയുടെ അമ്മ സെലിയയും ജനിച്ചു.

മെസ്സിയുടെ പിതാവായ ജോർജ് ഹൊരേഷിയോ മെസ്സി വഴിയാണ് ഇറ്റാലിയൻ ബന്ധമുള്ളത്. ജോർജിന്റെ മുത്തച്ഛനായ ആഞ്ചലോ മെസ്സി 1893-ൽ ഇറ്റാലിയൻ നഗരമായ റെക്കനാറ്റിയിൽ നിന്നാണ് അർജന്റീനയിലെ റൊസാരിയയിലേക്ക് കുടിയേറിയത്.

മെസ്സിക്ക് ഇറ്റലി പൗരത്വം നൽകിയതും ഈ ബന്ധം കാരണമാണ്. എന്നാൽ ഇറ്റലിയിൽ കുചിറ്റിനി എന്ന വീട്ടുപേര് തിരഞ്ഞപ്പോൾ ഒരു രേഖയും കാണാത്തതിനാലാണ് താൻ ഗവേഷണം തുടങ്ങിയതെന്നും അങ്ങനെ അത് ബ്രസീൽ വേരുകളിലേക്ക് എത്തുകയായിരുന്നുവെന്നും സാന്റിനി പറയുന്നു.

Content highlights:lionel messi brazil ancestry connection new study revelation

dot image
To advertise here,contact us
dot image