'ഫൈനലിൽ എന്ത് സംഭവിച്ചാലും നമ്മൾ കുറിച്ച ചരിത്രം മാറില്ല'; പോസ്റ്റുമായി ലയണൽ മെസി

ഇന്ന് അർധരാത്രി 12:30 നാണ് സ്പെയിനെതിരെയുള്ള കലാശപ്പോരാട്ടം നടക്കുന്നത്

'ഫൈനലിൽ എന്ത് സംഭവിച്ചാലും നമ്മൾ കുറിച്ച ചരിത്രം മാറില്ല'; പോസ്റ്റുമായി ലയണൽ മെസി
dot image

2026 ഫിഫ ലോകകപ്പ് കലാശപ്പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. എന്നാൽ, അർജന്റീനയുടെ ആരാധകക്കൂട്ടത്തിന്റെ കണ്ണ് നനയിക്കുന്ന വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അർജന്റീനയുടെ ഇതിഹാസം ലയണൽ മെസി. ഇൻസ്റ്റാഗ്രാം വഴി മെസി പങ്കുവച്ച കുറിപ്പിൽ അർജന്റീനയുടെ ജേഴ്‌സിയിലെ തന്റെ യാത്ര അവസാനിക്കാറായെന്ന സൂചനയും നൽകുന്നുണ്ട്.

'നമ്മൾ കിരീടം നേടിയത് മാത്രമല്ല, കിരീടത്തിലേക്ക് എത്തിച്ച വഴികളും കഴിഞ്ഞ വർഷത്തെ ഏറ്റവും മനോഹരമായ കാര്യം തന്നെയായിരുന്നു. ഈ സംഘത്തോടൊപ്പം ഒരുമിച്ച് പോരാടിയതും ഓരോ ചുവടുകളും മുന്നോട്ട് വച്ചതും പ്രതിസന്ധികളെ നേരിട്ടതും അങ്ങനെ സഞ്ചരിച്ച വഴികൾ ഏറെയായിരുന്നു. എന്‍റെ ഓരോ സഹതാരങ്ങൾക്കും, ടെക്നിക്കൽ സ്റ്റാഫിനും നന്ദി. ഒപ്പം ഈ ദേശീയ ടീമിനെ ഇങ്ങനെ ഒരു കുടുംബമായി നിലനിർത്താൻ ദിവസവും അധ്വാനിക്കുന്ന ഏവർക്കും', മെസി കുറിച്ചു. നമ്മൾ ഇതിനോടകം തന്നെ ചരിത്രം കുറിച്ച് കഴിഞ്ഞെന്നും, നാളെ എന്ത് സംഭവിച്ചാലും നമ്മൾ കുറിച്ച ചരിത്രം ഒരിക്കലും മാറില്ലെന്നും താരം കൂട്ടിച്ചേർത്തു.

ഇന്ന് അർധരാത്രി 12:30 നാണ് സ്പെയിനെതിരെയുള്ള കലാശപ്പോരാട്ടം നടക്കുന്നത്. ന്യൂയോർക്കിൽ നടക്കുന്ന ഫൈനലിൽ അർജന്റീന ജയിക്കുകയാണെങ്കിൽ ലോകകപ്പിലെ അവരുടെ നാലാം കിരീടവും തുടർച്ചയായ രണ്ടാം കിരീടവുമാണ്. അതേസമയം, സ്പെയിൻ കപ്പിൽ മുത്തമിടുകയാണെങ്കിൽ ലോകാക്കപ്പിലെ ഇത് അവരുടെ രണ്ടാം കിരീടമായിരിക്കും.

Content highlight: Lionel Messi emotional Instagram post ahead of FIFA World Cup final

dot image
To advertise here,contact us
dot image