'അവൻ അത്ഭുത താരം'; യമാലിനെ കുറിച്ച് ലയണൽ മെസി

ഇരുതാരങ്ങളും നേർക്കുനേർ വരുമ്പോൾ 2007 ലെ ഒരു ചിത്രമാണ് ഏറ്റവുമധികം സമൂഹമാധ്യമത്തിൽ ചർച്ചയായത്

'അവൻ അത്ഭുത താരം'; യമാലിനെ കുറിച്ച് ലയണൽ മെസി
dot image

2026 ലോകകപ്പ് അതിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ, സാക്ഷാൽ ലയണൽ മെസിയും ലാമിൻ യമാലും നേർക്കുനേർ വരുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധാകരും. ഇരുതാരങ്ങളും നേർക്കുനേർ വരുമ്പോൾ 2007 ലെ ഒരു ചിത്രമാണ് ഏറ്റവുമധികം സമൂഹമാധ്യമത്തിൽ ചർച്ചയായത്. കുഞ്ഞ് യമാലിനെ മെസി കുളിപ്പിക്കുന്ന ഒരു ചിത്രമായിരുന്നു അത്. ഇപ്പോൾ ആ ചിത്രത്തെക്കുറിച്ച് മെസി തന്നെ പ്രതികരണം നടത്തിരിക്കുകയാണ്.

'യമാലുമായുള്ള ആ ചിത്രം അവിശ്വസനീയം തന്നെയാണ്. ആ ചിത്രമെടുത്തപ്പോൾ യമാൽ വെറും കുഞ്ഞായിരുന്നു. ഇപ്പോൾ ഇതാ ഞങ്ങൾ രണ്ട് പേരും ഒരേ ലോകകപ്പ് ഫൈനലിൽ നേർക്കുനേർ വരുന്നു. ഇത് തികച്ചും അസാധാരണമായ കാര്യമായാണ് എനിക്ക് തോന്നുന്നത്. ലാമിൻ യമാൽ ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളാണ്. 19 വയസ്സ് പ്രായം മാത്രമേ അവന് ആയിട്ടുള്ളു. അതുകൊണ്ട് തന്നെ വലിയൊരു കരിയർ അവന് മുന്നിലുണ്ട്. അവന്റെ വിജയങ്ങൾ ബാഴ്‌സലോണയുടേത് കൂടി ആയതുകൊണ്ട് എല്ലാവിധ ആശംസകളും അവന് നേരുകയാണ്', മെസി പറഞ്ഞു. അതേസമയം, യമാലിനെ അവന്റെ മികച്ച കളി പുറത്തെടുക്കുന്നതിൽ നിന്ന് തടയാൻ ഞങ്ങൾ പരമാവധി ശ്രമിക്കുമെന്നും ലോകകിരീടം വിട്ടുകൊടുക്കാതിരിക്കാൻ എല്ലാം മറന്ന് പോരാടുമെന്നും മെസി വ്യക്തമാക്കി.

ജൂലൈ 19 അർധരാത്രി 12:30 നാണ് സ്പെയിൻ - അർജന്റീന ലോകകപ്പ് ഫൈനൽ പോരാട്ടം നടക്കുന്നത്. തുടർച്ചയായ രണ്ടാം കിരീടവും നാലാമത്തെ ലോകകപ്പ് കിരീടവുമാണ് അർജന്റീന ലക്ഷ്യം വയ്ക്കുന്നത്. അതേസമയം, രണ്ടാം കിരീടമാണ് സ്പെയിനിന്റെ ലക്ഷ്യം. 2010 ൽ ആയിരുന്നു സ്പെയിൻ ആദ്യമായും അവസാനമായും ലോകകിരീടത്തിൽ മുത്തമിട്ടത്.

Content highlight: Lionel Messi praises Lamine Yamal World Cup final Argentina vs Spain

dot image
To advertise here,contact us
dot image