ഓണം ഹിറ്റടിക്കാന്‍ നിവിന്‍; 'ബത്‌ലഹേം കുടുംബ യൂണിറ്റ്' റിലീസ് തീയതി പ്രഖ്യാപിച്ചു

മമിത ബൈജുവാണ് ചിത്രത്തിലെ നായിക

ഓണം ഹിറ്റടിക്കാന്‍ നിവിന്‍; 'ബത്‌ലഹേം കുടുംബ യൂണിറ്റ്' റിലീസ് തീയതി പ്രഖ്യാപിച്ചു
dot image

ഓണം ഹിറ്റടിക്കാന്‍ നിവിന്‍ പോളി ഒരു റോം-കോം ചിത്രവുമായി തിയേറ്ററുകളിലേക്ക്. ഓഗസ്റ്റ് 21ന് ചിത്രം തീയേറ്ററിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസ് തീയതിയുമായി ബന്ധപ്പെട്ട പോസ്റ്റര്‍ നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മമിത ബൈജുവാണ് ചിത്രത്തില്‍ നിവിന്റെ നായിക. ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്‌

റൊമാന്റിക് കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രം 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡിയാണ് അണിയിച്ചൊരുക്കുന്നത്. കലാമൂല്യവും ജനപ്രിയവുമായ സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ബാനറായ ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്.

വന്‍ വിജയമായ'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Also Read:

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.

ഛായാഗ്രഹണം: അജ്മല്‍ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജംഷീര്‍ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഫിലിപ്പ് ഫ്രാന്‍സിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈന്‍: ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റില്‍സ്: റിന്‍സണ്‍ എം.ബി, റിഷിലാല്‍ ഉണ്ണികൃഷ്ണന്‍,പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: The film Bethlehem, starring Nivin Pauly and Mamitha Baiju in the lead roles, will hit theaters on August 21

dot image
To advertise here,contact us
dot image