സ്‌പെയിന്‍ തോല്‍പ്പിക്കാത്ത ഒരേയൊരു കേപ് വെര്‍ദെ!

ഈ ലോകകപ്പില്‍ ഫൈനലിലെത്തിയ സ്‌പെയിന്‍ തോല്‍പ്പിക്കാത്ത ടീം കേപ് വെര്‍ദെ മാത്രമാണ്

സ്‌പെയിന്‍ തോല്‍പ്പിക്കാത്ത ഒരേയൊരു കേപ് വെര്‍ദെ!
dot image

ഫുട്‌ബോള്‍ ലോകകപ്പില്‍ സ്പാനിഷ് ചെമ്പട ഫൈനലിലെത്തി. സെമി ഫൈനലില്‍ തോല്‍പ്പിച്ചത് കിരീട സാധ്യതകളില്‍ ഒന്നാമതുള്ള ഫ്രാന്‍സിനെ. ആക്രമണ ഫുട്‌ബോളില്‍ പുതിയ കാലത്തെ പര്യായമായ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ടുഗോളിനാണ് സ്‌പെയിന്‍ തകര്‍ത്തുകളഞ്ഞത്. മൈക്കല്‍ ഒയര്‍സബാലും പെഡ്രോ പോറൊയുമാണ് സ്‌കോറര്‍മാര്‍. ഇതോടെ സ്‌പെയിന്‍ ആദ്യ ഫൈനലിസ്റ്റുകളുമായി.

ഈ ലോകകപ്പില്‍ ഒരു കളിയും തോല്‍ക്കാതെയാണ് സ്‌പെയിന്‍ ഫൈനലിലെത്തിയത്. ആദ്യമത്സരത്തില്‍ കേപ് വെര്‍ദെയോട് സമനില വഴങ്ങിയ ടീം പിന്നീട് യുറഗ്വായിയെയും പിന്നാലെ സൗദി അറേബ്യയെയും തോല്‍പ്പിച്ചു. ഗ്രൂപ്പ് ജേതാക്കളായി റൗണ്ട് ഓഫ് 32-വിലെത്തിയ സ്പാനിഷ് സംഘം അവിടെ കീഴടക്കിയത് ഓസ്ട്രിയയെ. പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച സ്‌പെയിന്‍ പിന്നീട് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ കീഴടക്കി സെമിയിലെത്തി. അവിടെ കാത്തിരുന്ന ഫ്രാന്‍സിനെയും കീഴടക്കിയാണ് ഫൈനല്‍ പ്രവേശം.

പക്ഷെ, ലോകകപ്പില്‍ അവര്‍ ആകെ പതറിയത് കേപ് വെര്‍ദെയോട് മാത്രമാണ്. വൊസീന്യയെന്ന ഗോള്‍കീപ്പര്‍ സ്പാനിഷ് സംഘത്തെ തകര്‍ത്തുകളയുകയായിരുന്നു. ഒരുമുന്നേറ്റത്തെയും ഗോളിലേക്ക് അടുപ്പിക്കാതെ ചെറുത്തുനിന്ന പോരാളിയായിരുന്നു വൊസീന്യ. അദ്ദേഹത്തിന്റെ പ്രകടനമാണ് ടീമിനെ റൗണ്ട് ഓഫ് 32-വിലെത്തിച്ചതും. അവിടെ പക്ഷെ, അവര്‍ അര്‍ജന്റീനയോട് തോറ്റത് അവസാന നിമിഷം വരെ പൊരുതിയാണ്. സ്‌പെയിനെ വിറപ്പിച്ച സംഘം യുറഗ്വായിയെയും സൗദിയെയും സമനിലയില്‍ തളച്ചാണ് റൗണ്ട് ഓഫ് 32-വിലെത്തിയിരുന്നത്. സ്‌പെയിന്‍ ഫൈനലിലെത്തുമ്പോഴും കേപ് വെര്‍ദെ വിറപ്പിച്ച മത്സരം അവര്‍ക്ക് മുന്നില്‍ ഇപ്പോഴുമുണ്ട്. അതില്‍നിന്ന് പാഠമുള്‍ക്കൊണ്ടാണ് ടീം ലോകകപ്പില്‍ മുന്നേറിയതും ഇപ്പോള്‍ ഫൈനലിലെത്തിയതും.

content highlights: Cape Verde: The only nation Spain has never defeated!

dot image
To advertise here,contact us
dot image