

മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബ് ചാനലിനെതിരെ പരാതി നല്‍കി യൂത്ത് ലീഗ്. BRAHMA COGNITION എന്ന യൂട്യൂബ് ചാനലിനെതിരെ മലപ്പുറം പൊലീസിനാണ് യൂത്ത് ലീഗ് പരാതി നല്‍കിയത്.
തിരുവനന്തപുരത്തെ പരിപാടിയില്‍ പി കെ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതും അശ്ലീലവുമായ പരാമര്‍ശങ്ങളാണ് വീഡിയോയില്‍ എന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് ലീഗ് മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാഫി കാടേങ്ങല്‍ ആണ് പരാതി നല്‍കിയത്.
Content Highlights- The Youth League has filed a complaint against a YouTube channel over alleged obscene remarks targeting Minister P K Kunhalikutty