പരുക്കൻ ഹാഫ്; അർജന്റീന-ഇംഗ്ലണ്ട് സെമി ആദ്യ പകുതി ഗോൾരഹിതം

ഇംഗ്ലണ്ടിന്റെ ആൻഡേഴ്‌സണും അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനസും യെല്ലോ കാർഡ് കണ്ടു.

പരുക്കൻ ഹാഫ്; അർജന്റീന-ഇംഗ്ലണ്ട് സെമി ആദ്യ പകുതി ഗോൾരഹിതം
dot image

അർജന്റീന-ഇംഗ്ലണ്ട് ആദ്യ പകുതി ഗോൾരഹിതം. പരുക്കൻ അടവുകളുമായി ഇരു ടീമുകളും കളം നിറഞ്ഞപ്പോൾ ഇംഗ്ലണ്ടിന്റെ ആൻഡേഴ്‌സണും അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനസും യെല്ലോ കാർഡ് കണ്ടു.

31-ാം മിനിറ്റിൽ ഡക്ളൻ റൈസ് എടുത്ത ഫ്രീകിക്കിന് സ്റ്റോൺസ് തല വെച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 35-ാം മിനിറ്റിൽ ജെയിംസ് എടുത്ത ഫ്രീകിക്ക് അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് തട്ടിയകറ്റി.

38-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് എടുത്ത ലോങ്ങ് റേഞ്ചർ ബാറിന് ചെറിയ വ്യത്യാസത്തിൽ പറന്നു. അർജൻറീന ആദ്യ ഇലവൻ ടീമിൽ ഒരു മാറ്റവുമായാണ് എത്തിയത്. റോഡ്രിഗോ ഡിപോളിന് പകരം സിമോൺ കളിക്കും.

ഇംഗ്ലണ്ട് ടീമിൽ മൂന്ന് മാറ്റമാണ്. നോനി മദുവേകയ്ക്ക് പകരം മോര്‍ഗന്‍ റോജേഴ്‌സ്, നിക്കോ ഒറേലിക്ക് പകരം ജെഡ് സ്‌പെന്‍സ്, എസ്രി കോണ്‍സയ്ക്ക് പകരം റീസ് ജെയിംസ്‌ എന്നിവരാണ് മാറ്റങ്ങൾ.

Content highlight:argentina england semifinal first-half goalless

dot image
To advertise here,contact us
dot image