'സ്പെയിനിനെതിരെ പുറത്തെടുത്ത പ്രകടനം വച്ച് ഞങ്ങൾ ലോകകപ്പ് ഫൈനൽ അർഹിക്കുന്നില്ല'; തുറന്നടിച്ച് എംബാപ്പെ

2026 ഫിഫ ലോകകപ്പിൽ ഫൈനൽ കാണാതെ സെമിയിൽ സ്പെയിനിനോട് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തുപോയതിന് പിന്നാലെ തുറന്നടിച്ച് ഫ്രാൻസ് ടീം നായകൻ കിലിയൻ എംബാപ്പെ

'സ്പെയിനിനെതിരെ പുറത്തെടുത്ത പ്രകടനം വച്ച് ഞങ്ങൾ ലോകകപ്പ് ഫൈനൽ അർഹിക്കുന്നില്ല'; തുറന്നടിച്ച് എംബാപ്പെ
dot image

2026 ഫിഫ ലോകകപ്പിൽ ഫൈനൽ കാണാതെ സെമിയിൽ സ്പെയിനിനോട് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തുപോയതിന് പിന്നാലെ തുറന്നടിച്ച് ഫ്രാൻസ് ടീം നായകൻ കിലിയൻ എംബാപ്പെ. സ്പെയിനിനെതിരെ പുറത്തെടുത്ത പ്രകടനം വച്ച് തങ്ങൾ ലോകകപ്പ് ഫൈനൽ അർഹിക്കുന്നില്ല എന്നായിരുന്നു എംബാപ്പെ പറഞ്ഞത്. സെമി പോരാട്ടത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

'സ്പെയിനിനെതിരെ ഫ്രാൻസ് പൂർണ പരാജയം തന്നെയായിരുന്നു. മെനഞ്ഞ തന്ത്രങ്ങളോ ഉദ്ദേശിച്ച രീതിയിൽ ഉള്ള കളിയോ ആയിരുന്നില്ല കളത്തിൽ നടത്തിയിരുന്നത്. ഈ കളിവച്ച് ഫൈനലിൽ എത്താൻ ഞങ്ങൾ ഒട്ടും അർഹരല്ല', കിലിയൻ എംബാപ്പെ തുറന്ന് പറഞ്ഞു. മത്സരത്തിൽ സ്പെയിനിന്റെ പൂർണ ആധിപത്യമായിരുന്നു കാണാനായിരുന്നത്. ഫ്രാൻസിനെതിരെ തന്ത്രപരമായി നീങ്ങിയ സ്പെയിൻ മത്സരത്തിൽ ഫ്രഞ്ച് ആക്രമണങ്ങളെ വരിഞ്ഞ് മുറുകുകയായിരുന്നു. അതേസമയം, ഫ്രാൻസ് പ്രതിരോധത്തിൽ വരുത്തിയ ഒരു പിഴവും മുതലെടുത്തതായിരുന്നു സ്പെയിനിന്റെ നീക്കങ്ങൾ. ഇതിന് പിന്നാലെയാണ് എംബാപ്പെ സഹതാരങ്ങൾക്കെതിരെയും ടീമിന്റെ തന്ത്രങ്ങൾക്കെതിരെയും രംഗത്തെത്തിയത്.

ഈ തോൽവിയോടെ ഫ്രാൻസ് ലോകകപ്പിൽ നിന്ന് പുറത്തായി. ജൂലൈ 19 നാണ് 2026 ലോകകപ്പ് കലാശപ്പോര്. സ്പെയിൻ ടിക്കറ്റ് ഉറപ്പിച്ചതോടെ ആരാകും അവരുടെ എതിരാളി എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് - അർജന്റീന മത്സരത്തോടെ ആരാകും ആ എതിരാളി എന്നതിന് ഒരു ഉത്തരമാകും. അർധരാത്രി 12:30 നാണ് ഇംഗ്ലണ്ട് - അർജന്റീന പോരാട്ടം നടക്കുന്നത്.

Content highlight: Kylian Mbappe admits France did not deserve 2026 FIFA World Cup final

dot image
To advertise here,contact us
dot image