16 വര്‍ഷത്തിന് ശേഷം സ്‌പെയിന്‍ ഫൈനലില്‍; കീഴടക്കിയത് ഫ്രാൻസിനെ

ഫ്രാന്‍സിനെതിരെ സ്‌പെയിന്റെ ജയം എതിരില്ലാത്ത രണ്ടുഗോളിന്, ഗോൾനേടിയത് ഒയർസബാലും പെഡ്രോ പോറൊയും

16 വര്‍ഷത്തിന് ശേഷം സ്‌പെയിന്‍ ഫൈനലില്‍; കീഴടക്കിയത് ഫ്രാൻസിനെ
dot image

സ്‌പെയിന് മുന്നില്‍ ഫ്രാന്‍സ് കളി മറന്നു, അല്ല-സ്‌പെയിന്‍ ജ്വലിച്ചതോടെ ഫ്രാന്‍സ് പതറി. ഫുട്‌ബോള്‍ ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ ലക്ഷ്യമിട്ടെത്തിയ ഫ്രാന്‍സിനെ കീഴടക്കി സ്‌പെയിന്‍ ഫൈനലില്‍. എതിരില്ലാത്ത രണ്ടുഗോളിനാണ് സ്‌പെയിന്റെ ഫൈനല്‍ പ്രവേശം. 22-ാം മിനിറ്റില്‍ മൈകല്‍ ഒയര്‍സബാലിലൂടെ ലീഡെടുത്ത സ്‌പെയിന്‍ 58-ാം മിനിറ്റില്‍ പെഡ്രോ പോറോയിലൂടെ ഗോള്‍വേട്ട പൂര്‍ത്തിയാക്കി.

ഫ്രാന്‍സിന്റെ പേരുകേട്ട ആക്രമണ നിരയെ നിലംപരിശാക്കിയാണ് സ്‌പെയിന്റെ മുന്നേറ്റങ്ങള്‍. പലപ്പോഴും ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളെല്ലാം സ്പാനിഷ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. എംബാപ്പെയും ഉസ്മാന്‍ ഡെംബലയും ബാര്‍കോളയും ഒലിസയുമെല്ലാം പതറിപ്പോയ നേരമായിരുന്നു പലപ്പോഴും.

പന്തടക്കത്തില്‍ സ്‌പെയിന്‍ വിജയിച്ചു. നിരന്തരം ഷോട്ടുകളുതിര്‍ത്ത് കളി വരുതിയിലാക്കാനും സ്‌പെയിനിനായി. എന്നാല്‍ അവസാന മിനിറ്റുകളില്‍ ഫ്രാന്‍സ് നടത്തിയ മുന്നേറ്റങ്ങളെ ചെറുത്തുതോല്‍പ്പിച്ച് ഫ്രാന്‍സ് കളംപിടിച്ചെങ്കിലും സ്‌പെയിനെ തോല്‍പ്പിക്കാനായില്ല. ഒടുവില്‍ പോരാട്ട വീര്യമെല്ലാം ചോര്‍ന്ന് ഫൈനലിലെത്താതെ ഫ്രാന്‍സ് മടങ്ങി. 16 വര്‍ഷത്തിന് ശേഷം വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തിയ സ്‌പെയിന്‍ ആഘോഷത്തില്‍ ആറാടി.

content highlights: Spain in the final after 16 years; Defeats France

dot image
To advertise here,contact us
dot image