കുതിക്കാനുറച്ച് സ്വര്‍ണവില; പവന് 560 രൂപയുടെ വര്‍ധന; ഡോളര്‍ വീണത് സ്വര്‍ണത്തിന് ഡിമാന്റ് കൂട്ടി

ജൂലൈ മാസത്തിന്റെ തുടക്കം മുതല്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് കാണാന്‍ സാധിക്കുന്നത്

കുതിക്കാനുറച്ച് സ്വര്‍ണവില; പവന് 560 രൂപയുടെ വര്‍ധന; ഡോളര്‍ വീണത് സ്വര്‍ണത്തിന് ഡിമാന്റ് കൂട്ടി
ആന്‍സ് ജോയ്‌
3 min read|15 Jul 2026, 10:44 am
dot image

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,160 രൂപയിലെത്തി. 1 പവന് 560 രൂപ ഉയര്‍ന്ന് 1,05,280 രൂപയാണ് വില. രാജ്യാന്തരവില ഔണ്‍സിന് 4028 ഡോളറില്‍ നിന്ന് 4064 ഡോളറിലേക്കുവരെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേരളത്തിലും വില വര്‍ധന പ്രകടമായത്. കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 10,810 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8425 രൂപയാണ് 14 കാരറ്റ് സ്വര്‍ണവില. 30 രൂപ ഉയര്‍ന്ന് 9 കാരറ്റ് സ്വര്‍ണവില 5435 രൂപയിലുമെത്തി.

ജൂലൈ മാസത്തിന്റെ തുടക്കം മുതല്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് കാണാന്‍ സാധിക്കുന്നത്. ജൂലൈ 1-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വില കുതിച്ചുയര്‍ന്ന് ജൂലൈ 3-ന് പവന് 1,07,800 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. തുടര്‍ന്ന് ജൂലൈ 4 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ 1,07,600 രൂപ നിലവാരത്തില്‍ തുടര്‍ന്ന വില, പിന്നീട് ഘട്ടംഘട്ടമായി താഴേക്ക് ഇറങ്ങുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച കര്‍ശന നിലപാടുകളും അന്താരാഷ്ട്ര തലത്തില്‍ യു.എസ് ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് സ്വര്‍ണത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. രാജ്യാന്തര സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവും ആഗോളതലത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് തുടരുന്നതും വരും ദിവസങ്ങളില്‍ സ്വര്‍ണവില വലിയ കുതിപ്പുകളില്ലാതെ ഈ നിലവാരത്തില്‍ തുടരാന്‍ കാരണമായേക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

കേരളത്തില്‍ ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 235 രൂപയാണ്.

ജൂലൈ മാസത്തെ സ്വര്‍ണവില (പവനില്‍)

ജൂലൈ 01: 103240 (രാവിലെ)

ജൂലൈ 1: 104320 (വൈകുന്നേരം)

ജൂലൈ 2: 105440 (രാവിലെ)

ജൂലൈ 2: 106800 (വൈകുന്നേരം)

ജൂലൈ 3: 1,07,800

ജൂലൈ 4: 107600

ജൂലൈ 5: 107600

ജൂലൈ 6 : 1,07,600

ജൂലൈ 7: 1,06,520

ജൂലൈ 8: 1,05,960 (രാവിലെ)

ജൂലൈ 8: 1,04,960 (വൈകുന്നേരം)

ജൂലൈ9: 1,05,040 (രാവിലെ)

ജൂലൈ 9: 1,05,920 (വൈകുന്നേരം)

ജൂലൈ 10: 1,05,840

ജൂലൈ 11: 1,05,840

ജൂലൈ 12: 1,05,840

ജൂലൈ13: 1,04,800

ജൂലൈ14: 1,04,720

ജൂലൈ മാസത്തെ സ്വര്‍ണവില (പവനില്‍)



ജൂലൈ 01: 103240 (രാവിലെ)



ജൂലൈ 1: 104320 (വൈകുന്നേരം)



ജൂലൈ 2: 105440 (രാവിലെ)



ജൂലൈ 2: 106800 (വൈകുന്നേരം)



ജൂലൈ 3: 1,07,800



ജൂലൈ 4: 107600



ജൂലൈ 5: 107600



ജൂലൈ 6 : 1,07,600



ജൂലൈ 7: 1,06,520



ജൂലൈ 8: 1,05,960 (രാവിലെ)



ജൂലൈ 8: 1,04,960 (വൈകുന്നേരം)



ജൂലൈ9: 1,05,040 (രാവിലെ)



ജൂലൈ 9: 1,05,920 (വൈകുന്നേരം)



ജൂലൈ 10: 1,05,840



ജൂലൈ 11: 1,05,840



ജൂലൈ 12: 1,05,840



ജൂലൈ13: 1,04,800



ജൂലൈ14: 1,04,720



Content Highlights: Kerala gold prices surged today, with 22K gold rising ₹560 per sovereign to ₹1,05,280, tracking gains in the international bullion market

dot image
To advertise here,contact us
dot image