ഇനി കളി മാറും!; പന്തും; അവസാനഘട്ട മത്സരങ്ങള്‍ക്കായി 'ട്രിയോണ്ട ഫൈനല്‍' പന്ത് പുറത്തിറങ്ങി

ഫിഫ ലോകകപ്പ് 2026-ന്റെ പോരാട്ടങ്ങൾ അവസാന ലാപ്പിലേക്ക് കടക്കുകയാണ്

ഇനി കളി മാറും!; പന്തും; അവസാനഘട്ട മത്സരങ്ങള്‍ക്കായി 'ട്രിയോണ്ട ഫൈനല്‍' പന്ത് പുറത്തിറങ്ങി
dot image

ഫിഫ ലോകകപ്പ് 2026-ന്റെ പോരാട്ടങ്ങൾ അവസാന ലാപ്പിലേക്ക് കടക്കുകയാണ്. ഇനി ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങളാണ് നടക്കുന്നത്.

ഇപ്പോഴിതാ അവസാന നാല് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്ന, പ്രത്യേക പതിപ്പിലെ ഔദ്യോഗിക മത്സരപ്പന്തായ 'ട്രിയോണ്ട ഫൈനല്‍'ഫിഫയും അഡിഡാസും ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്.

രണ്ട് സെമിഫൈനലുകള്‍, മൂന്നാം സ്ഥാന നിര്‍ണയ മത്സരം, ഫൈനല്‍ എന്നിവയിലാണ് ഈ പുതിയ പന്ത് ഉപയോഗിക്കുക. ലോകകപ്പിന്റെ ഔദ്യോഗിക പന്തായ 'ട്രിയോണ്ട'യുടെ അതേ അത്യാധുനിക നിര്‍മ്മാണ മികവ് നിലനിര്‍ത്തിക്കൊണ്ടാണ് ഇതിന്റെ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് അഡിഡാസ് കേവലം നിറങ്ങളില്‍ മാത്രം മാറ്റം വരുത്തുന്നതിന് പകരം, അവസാന ഘട്ട മത്സരങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് പൂര്‍ണമായും സവിശേഷമായ ഒരു ഡിസൈന്‍ അവതരിപ്പിക്കുന്നത്.

content highlights:trionda final match ball launched for final stages

dot image
To advertise here,contact us
dot image