മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ച് ലഹരിവിരുദ്ധ സ്വാക്വാഡിലെ ഉദ്യോഗസ്ഥര്‍; സസ്‌പെന്‍ഷന്‍

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്

മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ച് ലഹരിവിരുദ്ധ സ്വാക്വാഡിലെ ഉദ്യോഗസ്ഥര്‍; സസ്‌പെന്‍ഷന്‍
dot image

പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് പൊലീസ് വാഹനം ഓടിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലുള്ള ഉദ്യോഗസ്ഥരാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ജില്ലാ പൊലീസ് മേധാവി നേരിട്ട് നിയന്ത്രിക്കുന്ന ലഹരി വേട്ട സംഘമാണ് ഡാന്‍സാഫ്.

സുമന്‍, പ്രിയേഷ്, രാഹുല്‍ എന്നീ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെയാണ് നടപടി. പ്രിയേഷ് ആണ് വാഹനം ഓടിച്ചിരുന്നത്. മദ്യപിച്ച് വാഹനം ഓടിച്ച പൊലീസുകാരെ നാട്ടുകാര്‍ തടയുകയായിരുന്നു. നാട്ടുകാർ തടഞ്ഞതോടെ പ്രിയേഷ് ഒഴികെയുള്ള പൊലീസുകാർ ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി. ലക്കുകെട്ട പൊലീസുകാരന്‍ സീറ്റില്‍ കിടന്നാണ് വാഹനം ഓടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടങ്ങള്‍ ഒഴിവായത് തലനാരിഴയ്ക്കാണെന്നും ഇവര്‍ പറയുന്നു.

ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നിതിനിടെ ലഹരിവിരുദ്ധ സ്വാക്വാഡിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ നടപടി സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഇതേതുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. അര്‍ദ്ധരാത്രി തന്നെ എസ്പി നടപടി പൂര്‍ത്തിയാക്കുകയും ചെയ്തു.

Content Highlights: Three police officers have been suspended for allegedly driving an official police vehicle while under the influence of alcohol.

dot image
To advertise here,contact us
dot image