

റെഡ് കാർഡ് ലഭിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ അമേരിക്കയുടെ താരമായ ഫോളറിന്‍ ബലോഗന്റെ വിലക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് റദ്ദാക്കിയതിന് പിന്നാലെ ട്രംപിന്റെയും ഇൻഫന്റീനോയുടെയും ഇടപെടലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ലിവർപൂൾ മുൻ കോച്ച് യൂർഗൻ ക്ലോപ്പ്.
'ഫുട്ബോൾ അവരുടെ മത്സരമില്ല നമ്മുടേതാണ്. ബോസ്നിയക്ക് എതിരായ മത്സരത്തിൽ ബലോഗൻ ചെയ്തത് ഫൗൾ തന്നെയാണ്. എന്നാൽ, താരം അത് അറിഞ്ഞുകൊണ്ട് ചെയ്തത് ആയിരിക്കില്ല. എങ്കിലും നിയമത്തിന്റെ കണ്ണിൽ അത് ഫൗൾ തന്നെയാണ്. നിയമം അങ്ങനെയാണ്. ഫുട്ബോളിനെ കുറച്ച് ഒന്നും അറിയാതെ ഇങ്ങനെ രണ്ട് പേര് വന്ന ഇടപെടുന്നത് ശരിയല്ല. ഇങ്ങനെ ചെയ്യാൻ അവർക്ക് അവകാശവുമില്ല', ക്ലോപ്പ് വ്യക്തമാക്കി.
ട്രംപ് ഇടപെട്ടതിനെ തുടർന്ന് ബലോഗന്റെ സസ്‌പെൻഷൻ റദ്ദാക്കുകയും ബെൽജിയത്തിന് എതിരായ മത്സരത്തിൽ താരം കളിക്കുകയും ചെയ്തുരുന്നു. ഇതിന് പിന്നാലെ താൻ താരത്തിന് റെഡ് കാർഡ് നൽകിയത് പുനഃപരിശോധിക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ് തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ, ബലോഗന്റെ സസ്‌പെൻഷൻ ഇളവ് ചെയ്തതിൽ തനിക്ക് യാതൊരു പങ്ക് ഇല്ലെന്നും തീരുമാനങ്ങൾ എടുത്തത് അച്ചടക്ക സമിതിയാണെന്നും ആയിരുന്നു ജിയാനി ഇൻഫാന്റിനോയുടെ പ്രതികരണം.
Content highlight: Jurgen Klopp furious statement on football knowledge controversy