

അര്‍ജന്റീന-കേപ് വെര്‍ദെ മത്സരം ഫുട്‌ബോള്‍ പ്രേമികള്‍ മറക്കില്ല. അവാസന മിനിറ്റുവരെ ഉദ്യോഗം നിറഞ്ഞ നിമിഷത്തിനൊടുവിലാണ് ലോക ചാമ്പ്യന്‍മാര്‍ ലോകകപ്പിലെ അരങ്ങേറ്റക്കാരെ വീഴ്ത്തിയത്. മത്സര ശേഷം അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസീന്യയെ അഭിനന്ദിച്ചിരുന്നു.
നിങ്ങള്‍ മഹാനായ കളിക്കാരനാണെന്നും കേപ് വെര്‍ദെയിലെ ജനങ്ങള്‍ താങ്കളെയോര്‍ത്ത് അഭിമാനിക്കട്ടെയെന്നുമാണ് മെസ്സി പറഞ്ഞത്. മത്സരശേഷം മെസ്സിയുടെ ജേഴ്‌സിയും വൊസീന്യ വാങ്ങിയിരുന്നു. മെസ്സിയുടെ അഭിനന്ദനത്തിന് നന്ജദി പറഞ്ഞിരിക്കുകയാണ് വൊസീന്യ. 'നന്ദി ലിയോ, നിങ്ങളെപ്പോലെ ഒരാളില്‍നിന്ന് ഇതുപോലെ നല്ല വാക്കുകള്‍ കേട്ടതില്‍ സന്തോഷം. നിങ്ങളാണ് ഏറ്റവും മികച്ചത്' -വൊസീന്യ പറഞ്ഞു.
ഈ മത്സരം ഒട്ടും എളുപ്പമായിരിക്കില്ലെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നെന്നും കേപ് വര്‍ദെ ശരിക്കും അര്‍ജന്റീനയെ വെള്ളം കുടിപ്പിച്ചെന്നും എന്തുകൊണ്ടാണ് അവര്‍ ഈ ലോകകപ്പിലെ സര്‍പ്രൈസ് എലമെന്റ് ആയതെന്ന് അവര്‍ ഒന്നുകൂടെ തെളിയിച്ചെന്നും മത്സരശേഷം മെസി പറഞ്ഞിരുന്നു. പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം നേടിയ അര്‍ജന്റീനയ്ക്ക് ഇനി ഈജിപ്താണ് എതിരാളികള്‍.
content highlights: Thank you Leo' - Vozinha thanks Messi