രാജ്യത്തിന് പുറത്ത് ലഹരി ഉപയോഗിച്ചാലും യുഎഇയില്‍ പണി കിട്ടും; പരിശോധനയില്‍ കണ്ടെത്തിയാല്‍ നിയമനടപടി

എവിടെ നിന്ന് ലഹരി ഉപയോഗിക്കുന്നു എന്നതിന് കാര്യമില്ലെന്നും യുഎഇയില്‍ പ്രവേശിച്ചതിന് ശേഷം രക്തത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും വിദഗ്ദര്‍

രാജ്യത്തിന് പുറത്ത് ലഹരി ഉപയോഗിച്ചാലും യുഎഇയില്‍ പണി കിട്ടും; പരിശോധനയില്‍ കണ്ടെത്തിയാല്‍ നിയമനടപടി
dot image

രാജ്യത്തിന് പുറത്ത് നിന്ന് ലഹരി ഉപയോഗിക്കുന്നവര്‍ക്കും യുഎഇയില്‍ പണി കിട്ടാന്‍ സാധ്യത. യുഎഇയില്‍ എത്തിയാല്‍ നടത്തുന്ന പരിശോധനയില്‍ രക്തത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയാലും നിയമ നടപടികള്‍ സ്വീകരിക്കാമെന്നാണ് വിദഗ്ദര്‍ പറയുന്നത്. എവിടെ നിന്ന് ലഹരി ഉപയോഗിക്കുന്നു എന്നതിന് കാര്യമില്ലെന്നും യുഎഇയില്‍ പ്രവേശിച്ചതിന് ശേഷം രക്തത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നുമാണ് വിദഗ്ദര്‍ പറയുന്നത്.

വിദേശത്ത് നിന്ന് മയക്കുമരുന്ന് ഉപയോഗിച്ചാലും യുഎഇയില്‍ പിടിക്കപ്പെടില്ലെന്നാണ് പലരുടെയും ധാരണയെന്ന് അല്‍ അസം ലീഗല്‍ കണ്‍സള്‍ട്ടന്‍സിയിലെ സലാ അല്‍റഷ്ദി ഖലീജ് ടൈംസിനോട് പറഞ്ഞു. യുഎഇയില്‍ ഇരിക്കുമ്പോള്‍ ലഹരിയുടെ അംശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനടപടി സ്വീകരിക്കുക എന്നത് എല്ലാവരും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

മയക്കുമരുന്ന് കൈവശം വയ്ക്കൽ, കടത്തല്‍, വിതരണം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ക്ക് പുറമേ ലഹരി ഉപയോഗിക്കുന്നതിനെ മറ്റൊരു നിയമപ്രശ്‌നമായി യുഎഇ കണക്കാക്കുന്നുണ്ടെന്ന് ലോഫോര്‍ഡ് ലീഗല്‍ അഡൈ്വസര്‍ എല്‍എല്‍സി-എഫ്‌സെഡ് മാനേജിങ് പാര്‍ട്ണര്‍ ഇഗോര്‍ അബലോവ് പറഞ്ഞു.

ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടി അല്ലാതെ മയക്കുമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് 2021ലെ ഫെഡറല്‍ ഡിഗ്രി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 12 പ്രകാരം നിയമവിരുദ്ധമാണ്.

മാസങ്ങളോളം മുടിയിലും ആഴ്ചകളോളം മൂത്രത്തിലും ലഹരി ഉപയോഗിച്ചതിന്റെ തെളിവുകള്‍ അവശേഷിക്കും. അതുകൊണ്ട് തന്നെ ഏതെങ്കിലും സന്ദര്‍ഭത്തില്‍ പരിശോധന നടന്നാലും മുമ്പേ ലഹരി ഉപയോഗിച്ചവര്‍ പിടിക്കപ്പെടാന്‍ സാധ്യതയുണ്ട്.

കാനഡ, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ കഞ്ചാവ് നിയമവിധേയമായ രാജ്യങ്ങളില്‍ നിന്ന് ലഹരി ഉപയോഗിച്ച് യുഎഇയില്‍ വന്നാല്‍ പോലും യുഎഇ നിയമത്തിന് മുന്നില്‍ ഇത് നിയമവിരുദ്ധമാണ്. ലഹരി ഉപയോഗിച്ചു എന്ന സംശയത്തിന്റെ പുറത്ത് മാത്രമായിരിക്കില്ല പരിശോധന നടക്കുക. ക്രിമിനല്‍ അന്വേഷണം, റോഡ് അപകടം, ജോലി സ്ഥലത്തെ പരിശോധനകള്‍, മെഡിക്കല്‍ പരിശോധന, അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന തുടങ്ങിയ സമയത്തും ലഹരിയുടെ അംശം ഉണ്ടോ എന്ന് പരിശോധിക്കാറുണ്ട്.

Content Highlights: Experts say travellers entering the UAE may face legal action if substances detected during screening, even if the substance was consumed outside the country.

dot image
To advertise here,contact us
dot image