

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. ഡോക്ടർ കൂടിയായ ഐശ്വര്യ ലക്ഷ്മി മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിൽ എത്തുന്നത്. 2017 ൽ പുറത്ത് ഇറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ഇപ്പോഴിതാ താൻ ഒരു ഡോക്ടർ ആണെങ്കിലും ഇതുവരെ ഒരു രോഗിയെ ചികിത്സിച്ചിട്ടില്ലെന്ന് പറയുകയാണ് നടി. ഗാട്ടാ ഗുസ്തി സിനിമയുമായി ബന്ധപ്പെട്ട ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാൻ ഡോക്ടർ ആണ്. ഞാൻ എന്റെ എംബിബിസ് പഠനം പൂർത്തിയാക്കി. പക്ഷെ അതുകഴിഞ്ഞു ആളുകളെ ചികിത്സിക്കാൻ അവസരം ലഭിച്ചിട്ടില്ല. കഷ്ടപ്പെട്ട് പഠിച്ചാണ് പാസായത്. എനിക്ക് ഡോക്ടർ ആയി ഇരിക്കാൻ വളരെ ഇഷ്ടമാണ്. പക്ഷെ വളരെ യാദൃഷികമായി നടി ആയി പോയതാണ്. ദൈവത്തിന്റെ പ്ലാൻ ആണ് അത്. ഡോക്ടർ ആകുന്നത് എളുപ്പമുള്ള കാര്യമല്ല, മിനിമം 8 വർഷം എങ്കിലും വേണം; ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഐശ്വര്യ ലക്ഷ്മി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത് 2017 പുറത്ത് ഇറങ്ങിയ ആഷിഖ് അബു ചിത്രമായ മായാനദിയിലൂടെയാണ്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം നടിയുടെ കരിയർ തന്നെ മാറ്റുകയായിരുന്നു. നടൻ ടൊവിനോ തോമസിന്റേയും കരിയർ മാറ്റിയ ചിത്രമാണ് മായാനദി. അതുവരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അപർണ്ണ എന്ന അപ്പു പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.
അതേസമയം, ചെല്ല അയ്യാവുവിന്റെ സംവിധാനത്തില്‍ വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം 'ഗാട്ട കുസ്തി 2'വിന് തീയേറ്ററുകളില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മികച്ച ഒരു ഓപ്പണിംഗ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 2.93 കോടി രൂപയാണ് ഗാട്ട കുസ്തി 2 ഓപ്പണിംഗില്‍ നേടിയിരിക്കുന്നത്. ഒന്നാം ഭാഗം വെറും 0.85 കോടിയാണ് ഓപ്പണിംഗില്‍ അന്ന് നേടിയിരുന്നത്. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിച്ചത് E4 എന്റര്‍ടെയിന്‍മെന്റ് ആണ്. വേല്‍സ് ഫിലിം ഇന്റര്‍നാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Content Highlights: Aishwarya Lekshmi has revealed that although she is a qualified doctor by profession, she never had the chance to practice medicine. She shared that her journey into films began soon after completing her medical education, leading her to pursue acting full-time.