2022 സെമി ഫൈനൽ ആവർത്തിക്കുമോ? ക്വാർട്ടറിൽ ഏറ്റുമുട്ടാൻ ഫ്രാൻസും മൊറോക്കോയും

2026 ഫിഫ ലോകകപ്പിൽ കാനഡയെ തകർത്ത് മൊറോക്കോയും പാരഗ്വായിയെ തോൽപ്പിച്ച് ഫ്രാൻസും ക്വാർട്ടറിലേക്ക് യോഗ്യത നേടി

2022 സെമി ഫൈനൽ ആവർത്തിക്കുമോ? ക്വാർട്ടറിൽ ഏറ്റുമുട്ടാൻ ഫ്രാൻസും മൊറോക്കോയും
dot image

2026 ഫിഫ ലോകകപ്പിൽ കാനഡയെ തകർത്ത് മൊറോക്കോയും പാരഗ്വായിയെ തോൽപ്പിച്ച് ഫ്രാൻസും ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഇതോടെ 2022 ലോകകപ്പ് സെമിഫൈനൽ ആവർതുക്കുമോ അതോ അട്ടിമറി ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു മൊറോക്കോയുടെ ക്വാർട്ടർ പ്രവേശനം. അതേസമയം, പാരഗ്വായിയെ എത്തില്ലാത്ത ഒരു ഗോളിനായി തോൽപ്പിച്ചത്.

2022 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ശക്തരായ പോർച്ചുഗലിനെ തകർത്തായിരുന്നു മൊറോക്കോ സെമിയിലേക്ക് കടന്നത്. എന്നാൽ, സെമിയിൽ ഫ്രാൻസിനോട് ഏറ്റുമുട്ടിയ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫ്രാൻസിനോട് തോൽവി വഴങ്ങി. 2026 ലോകകപ്പിൽ ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുമ്പോൾ എന്താകും മത്സരഫലം എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ജൂലൈ 10 വെള്ളിയാഴ്ച്ചയാണ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. മൊറോക്കോ - ഫ്രാൻസ് പോരാട്ടമാണ് ക്വാർട്ടറിൽ ആദ്യ മത്സരം. പുലർച്ചെ 1:30 ന് ബോസ്റ്റൺ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്.

Content highlight: FIFA World Cup 2026 france vs morocco quarter-final

dot image
To advertise here,contact us
dot image