ഇതെന്ത് ഗുണ്ടായിസമോ? ഫ്രാന്‍സ്-പാരഗ്വായ് മത്സരത്തെക്കുറിച്ച് വിവാദം കനക്കുന്നു

കിലിയന്‍ എംബാപ്പെയുടെ പെനാല്‍ട്ടി ഗോളിലായിരുന്നു ഫ്രാന്‍സിന്റെ ജയം

ഇതെന്ത് ഗുണ്ടായിസമോ? ഫ്രാന്‍സ്-പാരഗ്വായ് മത്സരത്തെക്കുറിച്ച് വിവാദം കനക്കുന്നു
dot image

കയ്യാങ്കളിയും കടുത്ത പ്രതിരോധവും, വല്ലഭന് പുല്ലും ആയുധമെന്ന് പോലെ കൈയും കാലും പല്ലും നഖവും എല്ലാമുള്‍പ്പടെ ആക്രമണം, ഫിസിക്കല്‍ ഗെയിമിന്റെ അങ്ങേയറ്റം… ഫുട്‌ബോള്‍ ലോകകപ്പിലെ ഫ്രാന്‍സ്-പാരഗ്വായ് മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ഫ്രാന്‍സിന്റെ ഏറ്റവും അപകടകാരികളായ മുന്നേറ്റനിരയെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തിയെന്നുമാത്രമല്ല. എല്ലാവരെയും പിടിച്ചുകെട്ടിയാണ് പാരഗ്വായ് മത്സരത്തില്‍ ഫ്രാന്‍സിനെ തളച്ചത്.

എക്‌സ്ട്രാ ടൈമിലേക്കും അതുവഴി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കും കടന്ന് മത്സരം ജയിക്കുക എന്നതായിരുന്നു പാരഗ്വായ് തന്ത്രം. എഴുപത് മിനിറ്റുവരെ ഫ്രാന്‍സിനെ വിറപ്പിക്കാനായി എന്ന് മാത്രമാണ് പാഗരഗ്വായിയുടെ ജയം. പക്ഷെ, ഒടുവിലൊരു പെനാല്‍ട്ടി പാരഗ്വായിയെ ചതിച്ചു. മത്സരത്തില്‍ കിലിയന്‍ എംബാപ്പെ ഗോളടിച്ചു. ഈ ലോകകപ്പില്‍ എംബാപ്പെയുെട ഏഴാം ഗോളാണിത്. മെസ്സിയോടൊപ്പം ഗോളില്‍ ഒപ്പമെത്തിയ എംബാപ്പെ രണ്ട് അസിസ്റ്റുകളുടെ ബലത്തില്‍ ഒന്നാമതെത്തി. ലോകകപ്പ് ചരിത്രത്തില്‍ ഫ്രാന്‍സിന്റെ 150-ാം ഗോളെന്ന നാഴികക്കല്ലും പിന്നിട്ടു. സൂപ്പര്‍ താരം എംബാപ്പെയിലൂടെയായിരുന്നു അത്.

പാരഗ്വായ്‌ക്കെതിരായ മത്സരത്തില്‍ എംബാപ്പെയായിരുന്നു അവരുടെ ലക്ഷ്യം. അവസാന മിനിറ്റുകളില്‍ എംബാപ്പെയെ വലിയ രീതിയില്‍ ആക്രമിച്ചുകളിക്കാനാണ് പാരഗ്വായ് ശ്രമിച്ചത്. സ്വതസിദ്ധമായ ശൈലിയില്‍ എംബാപ്പെ അതെല്ലാം ചിരിച്ചുതള്ളി. അവസാന മിനിറ്റുകളിലും പാരഗ്വായ് ഫിസിക്കല്‍ കളിയിലേക്ക് മാത്രം ശ്രദ്ധ പതിപ്പിച്ചു. എന്നാല്‍ നല്ല മത്സരത്തിന്റെ ഒരു സൂചന പോലും പാരഗ്വായിയുടെ ഭാഗത്തുനിന്നുവന്നില്ല എന്നതായിരുന്നു കളിയിലെ പ്രത്യേകത. പ്രതിരോധപ്പൂട്ടൊരുക്കിയാല്‍ ഫ്രാന്‍സും തളയ്ക്കപ്പെടുമെന്നാണ് മത്സരം പറയുന്നത്. ഇനി മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലേക്കാണ് ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത്. എന്താകും മത്സരഫലമെന്ന് കണ്ടറിയാം.

content highlights: What kind of hooliganism is this? Controversy deepens over France vs Paraguay World Cup match

dot image
To advertise here,contact us
dot image