കളിച്ചുനടക്കേണ്ട പ്രായത്തിൽ 25 കോടിയുടെ സാമ്രാജ്യം;ആർക്കും തോന്നാതിരുന്ന ഐഡിയ കൊണ്ട് പണമുണ്ടാക്കിയ 11 വയസുകാരൻ

ആർക്കും തോന്നാത്ത, ഒരുപക്ഷെ എല്ലാവരും അത്ര കാര്യമായി എടുക്കാതിരുന്ന വളരെ ചെറിയ ഒരു ഐഡിയയാണ് ആദ്വിക്കിന്റെ ജീവിതത്തെ മാറ്റിമറിച്ചത്

കളിച്ചുനടക്കേണ്ട പ്രായത്തിൽ 25 കോടിയുടെ സാമ്രാജ്യം;ആർക്കും തോന്നാതിരുന്ന ഐഡിയ കൊണ്ട് പണമുണ്ടാക്കിയ 11 വയസുകാരൻ
dot image

11 വയസ് മാത്രമുള്ള ഒരു കുട്ടി എന്താണ് പ്രധാനമായും ചെയ്യുക? പഠിച്ചും കളിച്ചും നടക്കേണ്ടതുമായ പ്രായത്തിൽ കുട്ടികൾ അവരുടേതായ ഇക്കാര്യങ്ങളിൽ തന്നെ വ്യാപൃതരായിരിക്കും അല്ലേ? എന്നാൽ 11 വയസ്സിൽ ഒരു സ്റ്റാർട്ടപ്പ് തുടങ്ങി അതിനെ 25 കോടിയുടെ ഒരു സാമ്രാജ്യമാക്കി വളർത്തിയ ഒരു കൊച്ചുപയ്യനുണ്ട്. ചെന്നൈ സ്വദേശിയായ ആദ്വിക്.

ആർക്കും തോന്നാത്ത, ഒരുപക്ഷെ എല്ലാവരും അത്ര കാര്യമായി എടുക്കാതിരുന്ന വളരെ ചെറിയ ഒരു ഐഡിയയാണ് ആദ്വിക്കിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. സോസോ കണക്റ്റ് എന്ന സ്ഥാപനത്തിന്റെ ഉദയത്തിലേക്കാണ് ആദ്വിക്കിനെ ആ ഐഡിയ കൊണ്ടെത്തിച്ചത്. ഇന്ന് 25 കോടി മൂല്യമുള്ള ഒരു കമ്പനിയാണ് സോസോ.

ബിസിനസുകാർ എല്ലാവരും അവരുടെ കയ്യിൽ ബിസിനസ് കാർഡുകൾ കൊണ്ടുനടക്കാറുണ്ട് അല്ലേ. സ്ഥാപനത്തിന്റെ വിവരങ്ങൾ, ലൊക്കേഷൻ, ഫോൺ നമ്പറുകൾ അടക്കമുള്ള വിവരങ്ങൾ അടങ്ങുന്നതായിരിക്കും അവരുടെ ബിസിനസ് കാർഡുകൾ. എന്നാൽ സ്ഥാപനത്തിന്റെ അഡ്രസ്സ്, ഫോൺ നമ്പർ, ലൊക്കേഷൻ എന്നിവ മാറുമ്പോൾ നമുക്ക് കാർഡുകളും മാറ്റേണ്ടിവരും. മാത്രമല്ല കാർഡ് കയ്യിലുള്ള ഒരാൾ അതെവിടെയെങ്കിലും വെച്ച് മറന്നാൽ അതും പ്രശ്നമാകും. പ്രിന്റിങ് പോലുള്ള മറ്റ് ചിലവുകൾ വേറെ !

ഇതിനെല്ലാം ഒരു പരിഹാരമായാണ് ആദ്വിക് സോസോ എന്ന സ്ഥാപനം ആരംഭിച്ചത്. പേപ്പർ കാർഡുകൾക്ക് പകരം ഡിജിറ്റൽ കാർഡുകൾ നിർമിക്കുന്ന കമ്പനിയാണ് സോസോ. പേപ്പർ കാർഡുകളെപ്പോലെയല്ലാതെ, എപ്പോൾ വേണമെങ്കിലും അപ്‌ഡേറ്റ് ചെയ്യാവുന്ന, പ്രിന്റിങ് ആവശ്യമില്ലാത്ത വിസിറ്റിങ്, ബിസിനസ് കാർഡുകളാണ് സോസോ നിർമിക്കുന്നത്.പ്രൊഫഷണലുകൾക്ക് അവരുടെ ഇഷ്ടം പോലെ കാർഡുകൾ നിർമിക്കാനും പോർട്ട്‌ഫോളിയോകൾ ചേർക്കാനും സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, ബിസിനസ് വിവരങ്ങൾ എന്നിവ ചേർക്കാനും അനലിറ്റിക്സ് വഴി നെറ്റ്‌വർക്കിംഗ് പ്രവർത്തനം ട്രാക്ക് ചെയ്യാനും കഴിയും.

ബിസിനസുകൾ പരസ്പരം കോണ്ടാക്ടുകൾ സൃഷ്ടിക്കുക എന്നതിനപ്പുറമുള്ള സേവനങ്ങൾ സോസോ നൽകുന്നുണ്ട്. ഇഷ്ടമുള്ള പോലെ ഡിജിറ്റൽ ഐഡന്റികൾ സൃഷ്ടിക്കുക, വിവരങ്ങൾ അതാത് മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യുക, CRM പ്ലാറ്റ്‌ഫോമുകളുമായും ബിസിനസ് ടൂളുകളുമായും സംയോജിപ്പിക്കുക, സ്വന്തം ഡാഷ്ബോർഡിലൂടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നതെല്ലാമാണ് ഈ പ്ലാറ്റ്ഫോമിലൂടെ ചെയ്യാനാകുക.എൻ‌എഫ്‌സി സാങ്കേതികവിദ്യ, ക്യുആർ കോഡുകൾ, നേരിട്ടുള്ള ലിങ്കുകൾ എന്നിവയിലൂടെ നമ്മുടെ ഡിജിറ്റൽ ഐഡന്റിറ്റികൾ പങ്കുവെക്കാൻ സാധിക്കും. സംരംഭകർക്കും വിദ്യാർത്ഥികൾക്കും ഫ്രീലാൻസർമാർക്കും കോർപ്പറേറ്റ് പ്രൊഫഷണലുകൾക്കും നെറ്റ്‌വർക്കിംഗ് വേഗത്തിൽ കാര്യക്ഷമവുമാക്കാൻ സഹായിക്കുന്ന ഒരു സംവിധാനമാണിത്.

Content Highlights: athvik, founder of zozo connect which builds digital business card is just onluy 11 years old and has 25 crore business empire as of now

dot image
To advertise here,contact us
dot image