

2026 ഫിഫ ലോകകപ്പിൽ ലോകചാമ്പ്യന്മാരായ അർജന്റീനയെ പിടിച്ചു നിർത്തി കേപ് വെർദെ. മത്സരം നിശ്ചിതസമയമായ 90 മിനിറ്റും കടക്കുമ്പോൾ ഇരുടീമുകളും ഒരു ഗോൾ വീതമാണ് നേടിയിരിക്കുന്നത്. കാബോ വേർഡിയുടെ ഗോൾ കീപ്പർ വൊസീഞ്ഞയുടെ പ്രകടന മികവ് തന്നെയാണ് അർജന്റീനയെ പിടിച്ചുകെട്ടുന്നതിൽ നിർണായകമായത്.
മത്സരത്തിന്റെ 29 -ആം മിനിറ്റിലായിരുന്നു കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞയെ വീഴ്ത്തി മെസ്സി അർജന്റീനക്കായി ഗോൾ നേടിയത്. ഈ കളിയിലെ ഇതുവരെയുള്ള ഇരുടീമുകളുടെയും കണക്കുകൾ എടുത്ത് പരിശോധിച്ചാൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തന്നെയാണ് മുന്നിൽ. നാല് ഷോട്ടും മൂന്ന് ഷോട്ട് ഓൺ ടാർഗെറ്റുമാണ് അവരുടെ അക്കൗണ്ടിൽ ഉള്ളത്. അതേസമയം, കാബോ വെർദെയ്ക്ക് മൂന്ന് ഷോട്ടുകൾ ഉണ്ടെങ്കിലും അതിൽ ഒന്ന് പോലും ടീമിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.
മെസിയുടെ കിടിലൻ ഷോട്ടുകളും ഫ്രീകിക്കുകളും അടക്കം ഞെട്ടിക്കുന്ന സേവുകൾ വൊസീഞ്ഞയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മത്സരത്തിന്റെ 59 -ആം മിനിറ്റിലായിരുന്നു കാബോ വെർദെ ഏവരെയും ഞെട്ടിച്ചുകൊണ്ട് അർജന്റീനയുടെ ഗോൾവല തുളച്ചത്.
Content highlight: Cape Verde holds world champions match moves to extra time