

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസം പന്തുതട്ടുന്നത് അമേരിക്കയിലാണ്, ലോകോത്തര താരങ്ങളെല്ലാം അവിടെ കളിക്കുന്നുണ്ട്. ഇപ്പോഴിതാ ലോകകപ്പ് മത്സരങ്ങളും അമേരിക്കയിലാണ്. എന്തൊക്കെയായിട്ടെന്താ, അമേരിക്കയ്ക്ക് പക്ഷെ, ഫുട്‌ബോളിനോട് അത്ര പ്രിയമില്ലെന്നാണ് വാര്‍ത്ത. ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിച്ചിട്ടും അമേരിക്കയില്‍ ഫുട്‌ബോളിന്റെ ജനപ്രീതി കാര്യമായി കൂടിയില്ലെന്ന് സര്‍വേ ഫലം പറയുന്നു. ഇപ്‌സോസ് സ്‌പോര്‍ട്ട് നടത്തിയ സര്‍വേയിലാണ് ഈ വിവരം.
അതേസമയം, ഫുട്‌ബോളിനെ 'സോക്കര്‍' എന്ന് വിളിക്കുന്ന അമേരിക്കയിലെ ആരാധകര്‍ ലോകകപ്പ് വന്നതോടെ ഹാപ്പിയാണ്. പല മത്സരങ്ങളിലും ഫുട്‌ബോള്‍ പ്രേമികള്‍ തള്ളിക്കയറുന്നുമുണ്ട്.
സാധാരണ ജനങ്ങള്‍ക്കിടയില്‍ ഫുട്‌ബോളിന്റെ ജനപ്രീതിയില്‍ വലിയ വര്‍ധനയുണ്ടാകുന്നില്ലെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാസ്‌കറ്റ്‌ബോളിനും ബേസ്‌ബോളിനുമാണ് അമേരിക്കയിലെ കായികപ്രേമികള്‍ പ്രാധാന്യം നല്‍കുന്നത്. എങ്കിലും ലോകകപ്പിന്റെ വരവും യുഎസ് ടീം നോക്കൗട്ടില്‍ കടന്നതും ചെറിയ രീതിയില്‍ പുതിയ ആരാധകരെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ ആറുപേരും അമേരിക്കന്‍ ടീമിന്റെ പ്രകടനത്തില്‍ സന്തോഷം രേഖപ്പെടുത്തി. ഫുട്‌ബോളിനെക്കുറിച്ച് ആഴത്തില്‍ അറിയില്ലെങ്കിലും വാതുവയ്പില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണവും അമേരിക്കയില്‍ കൂടുതലാണ് എന്നതാണ് കൗതുകം.
ഇക്കുറി, അമേരിക്കയില്‍ ലോകകപ്പില്‍ ആരാധകര്‍ ഗാലറിയിലെത്തില്ലേയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മിക്ക സ്റ്റേഡിയങ്ങളും നിറഞ്ഞുകവിഞ്ഞാണ് മത്സരം. പുറമെ നിന്നുള്ള ആളുകള്‍ക്കൊപ്പം നാട്ടുകാരും കളികാണാനെത്തുന്നുണ്ടെന്നാണ് സംഘാടകരുടെ വാദം. ചരത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോകകപ്പാണ് ഇത്തവണ അമേരിക്കയില്‍ നടക്കുന്നത്.
content highlights: Not a big fan of soccer; America prefers this game instead