

പ്രശസ്ത ഡിജിറ്റല്‍ ക്രിയേറ്ററും നടനുമായ അനന്തരാമന്‍ അജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഹൃസ്വ ചിത്രം ഗ്രാനി പുറത്ത്. സിനിമയോട് കിട പിടിക്കുന്ന നിലവാരം പുലര്‍ത്തുന്ന ദൃശ്യങ്ങളും അഭിനേതാക്കളുടെ ഗംഭീര പ്രകടനവും ആണ് ഈ ഹൃസ്വ ചിത്രത്തിന്റെ ഹൈലൈറ്റ്. ശിവരാജ്, കെപിഎസി ലീല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ റോണി, മുത്തശ്ശി എന്നിവരായി വേഷമിട്ടിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയോടെ പിടിച്ചിരുത്തുന്ന തരത്തിലാണ് ഈ ഹൃസ്വ ചിത്രം കഥ പറഞ്ഞിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ഒരു ഹൊറര്‍ മിസ്റ്ററി മൂഡില്‍ കഥ പറയുന്ന ഈ ഹൃസ്വ ചിത്രത്തില്‍ ശിവരാജും കെപിഎസി ലീലയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. മികച്ച സാങ്കേതിക നിലവാരവും ഗ്രാനിയുടെ പ്രത്യേകതയാണ്. ഒറ്റക്ക് താമസിക്കുന്ന ഒരു മുത്തശ്ശിയെ പരിചരിക്കാന്‍ എത്തുന്ന ഹോം നഴ്‌സ് ആയ ആണ്‍കുട്ടിയും, അതിന് ശേഷം അവിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
40 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഗംഭീരമാണെന്നതും ഇതിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നാണ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മികച്ച താളത്തില്‍ മുന്നോട്ട് നീങ്ങുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവം ആണ് സമ്മാനിക്കുന്നത്.
രചന-സംവിധാനം: അനന്തരാമന്‍ അജയ്, ഛായാഗ്രഹണം: വിജയ് രഘു കൃഷ്ണന്‍, സംഗീതം: ആര്‍ക്കി, എഡിറ്റര്‍: മിഥുന്‍ മുരളി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഹംസ വള്ളിത്തോട്, ക്രിയേറ്റീവ് ഡയറക്ടര്‍: സംഗീത് ശ്യാം, സൗണ്ട് ഡിസൈന്‍: അജയന്‍ അടാട്ട്, ശബ്ദമിശ്രണം: പയസ്‌മോന്‍ സണ്ണി, കോസ്റ്റ്യൂം: രഞ്ജിനി മേരി റെജി, മേക്കപ്പ്: പ്രദീപ് വിതുര, കളര്‍ ഗ്രേഡിംഗ്: ജോയ്‌നര്‍ തോമസ്, VFX : ബോബി രാജന്‍, പോസ്റ്റര്‍ ഡിസൈന്‍: കൃഷ്ണ ബാല ഷേണായി, പിആര്‍ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: The short film 'Granny' features visuals that rival feature films. It is noteworthy that the film’s narrative keeps the audience captivated from start to finish.