ബെൽജിയം നോക്കൗട്ടിൽ; ന്യൂസിലാൻഡിനെ 5-1ന് തകർത്തു

അഞ്ച് പോയിന്റോടെ ഗ്രൂപ്പ് ജി ജേതാക്കളായി ബെൽജിയം നോക്കൗട്ടിലേക്ക് കടക്കുകയും ചെയ്തു

ബെൽജിയം നോക്കൗട്ടിൽ; ന്യൂസിലാൻഡിനെ 5-1ന് തകർത്തു
dot image

2026 ഫിഫ ലോകകപ്പിൽ ന്യൂസിലാൻഡിനെ തകർത്ത് ബെൽജിയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ ജയം. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തുടങ്ങിയ ഗോൾവേട്ട മത്സരത്തിന്റെ അവസാന നിമിഷം വരെ തുടർന്നു. അഞ്ച് പോയിന്റോടെ ഗ്രൂപ്പ് ജി ജേതാക്കളായി ബെൽജിയം നോക്കൗട്ടിലേക്ക് കടക്കുകയും ചെയ്തു.

മത്സരത്തിന്റെ 28, 50 എന്നി മിനിറ്റുകളിൽ ആയിരുന്നു ബെൽജിയത്തിന്റെ ആദ്യ രണ്ട് ഗോളുകൾ പിറന്നത്. ലിയാൻഡ്രോ ട്രോസാർഡ് ആയിരുന്നു ആ രണ്ട് ഗോളുകളും നേടിയത്. ശേഷം മത്സരത്തിന്റെ 66, 86, (90+4) എന്നി മിനിറ്റുകളിലും ന്യൂസിലാൻഡിന്റെ ഗോൾവല ബെൽജിയം തുളച്ചു. 66-ആം മിനിറ്റിൽ കെവിൻ ഡി ബ്രൂയിൻ, 86-ആം മിനിറ്റിൽ ലുക്കാക്കു, 90+4 ൽ അലക്‌സിസ് സെയ്‌ലെമേക്കേഴ്‌സ് എന്നിവരാണ് ഗോൾ നേടിയത്.

അതേസമയം, ബെൽജിയത്തിന്റെ ഗോൾ മുഖത്തേക്ക് ന്യൂസിലാൻഡ് പല തവണ ഇരച്ചെത്തി ഗോൾ ശ്രമങ്ങൾ നടത്തിയിരുന്നു. ഒടുവിൽ കളിയുടെ 84-ആം മിനിറ്റിൽ എലിജാ ജസ്റ്റ് ന്യൂസിലൻഡിനായി ആശ്വാസ ഗോൾ നേടി. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ന്യൂസിലാൻഡ്. ഒരു പോയിന്റ് മാത്രമുള്ള ന്യൂസിലാൻഡ് ടൂർണമെന്റിൽ നിന്ന് ഇതോടെ പുറത്തായി.

Content highlight: Belgium beats New Zealand five one qualifies knockout stage

dot image
To advertise here,contact us
dot image