

അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ നടി തൃഷ കൃഷ്ണന്‍ പങ്കുവച്ച ഒരു പോസ്റ്റിലെ ക്യാപ്ഷനില്‍ ഉള്‍പ്പെടുത്തിയ '00:00' എന്ന സംഖ്യയും പോസ്റ്റിനൊപ്പം ചര്‍ച്ചയായിരുന്നു. ഈ സംഖ്യയെ എയിഞ്ചല്‍ നമ്പര്‍ എന്നാണ് വിളിക്കുന്നത്. എന്താണ് സോഷ്യല്‍ മീഡിയിയില്‍ ചര്‍ച്ചയായ എയിഞ്ചല്‍ നമ്പര്‍. ഇത് സംബന്ധിച്ച് ധാരാളം ചര്‍ച്ചകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്.
ആവര്‍ത്തിച്ചു കാണുന്ന (ഉദാഹരണത്തിന് 111, 222, 444 അല്ലെങ്കില്‍ 777) സംഖ്യാ ശ്രേണികളെയാണ് എയിഞ്ചല്‍ നമ്പറുകള്‍ (Angel Numbers) എന്ന് വിളിക്കുന്നത്. ഇവ പ്രപഞ്ചത്തില്‍ നിന്നോ മാലാഖമാരില്‍ നിന്നോ ഉള്ള പ്രത്യേക സന്ദേശങ്ങളാണെന്നും, നാം സഞ്ചരിക്കുന്നത് ശരിയായ പാതയിലാണെന്നും ഓര്‍മ്മിപ്പിക്കുന്ന സൂചനകളാണെന്നും സംഖ്യാശാസ്ത്രത്തില്‍ (Numerology) പറയപ്പെടുന്നു. അപ്രതീക്ഷിതമായി ഈ നമ്പര്‍ കാണുകയാണെങ്കില്‍ ആ നമ്പറുകള്‍ നിങ്ങള്‍ക്ക് എന്തിനെയെങ്കിലും കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നുവെന്നാണ് പറയപ്പെടുന്നത്.

പുരാതന ഗണിതശാസ്ത്രജ്ഞനായ പൈതഗോറസ് പോലും 'മാജിക് നമ്പറുകള്‍' എന്ന ആശയത്തില്‍ വിശ്വസിച്ചിരുന്നു. ചില സംഖ്യകള്‍ക്ക് നിഗൂഢ അര്‍ഥമുണ്ടെന്നും അവയ്ക്ക് പ്രത്യേക ഗുണങ്ങളുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു.
എയ്ഞ്ചല്‍ നമ്പര്‍ 000
അനന്തമായ സാധ്യതകള്‍, പുതിയ തുടക്കങ്ങള്‍, ദൈവിക സാന്നിധ്യം എന്നിവയെക്കുറിച്ചാണ് ഈ നമ്പര്‍ സൂചന നല്‍കുന്നത്. പഴയത് തുടച്ചുമാറ്റി ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ പ്രപഞ്ചം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് ഈ സംഖ്യ സൂചിപ്പിക്കുന്നു
111
111 എന്ന നമ്പര്‍ പുതിയ തുടക്കങ്ങളെയും, നിങ്ങളുടെ ചിന്തകള്‍ യാഥാര്‍ത്ഥ്യമാകാന്‍ തുടങ്ങുന്നതിനെയും സൂചിപ്പിക്കുന്നു.
222
ജീവിതത്തില്‍ സന്തുലിതാവസ്ഥയും (Balance) പ്രത്യാശയും നിലനിര്‍ത്താന്‍ ആവശ്യപ്പെടുന്നു.

333
സര്‍ഗ്ഗാത്മകതയുടെയും ആശയവിനിമയത്തിന്റെയും പ്രതീകമായും നിങ്ങളുടെ കഴിവുകളില്‍ സ്വയം വിശ്വസിക്കുക തുടങ്ങിയ കാര്യങ്ങളെയാണ് 333 എന്ന നമ്പര്‍ സൂചിപ്പിക്കുന്നത്.
444
പ്രപഞ്ചത്തിന്റെ പിന്തുണയും സുരക്ഷിതത്വവും നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന സൂചന.
555
വലിയ മാറ്റങ്ങളും സ്വാതന്ത്ര്യവും ജീവിതത്തിലേക്ക് കടന്നുവരുന്നു.
777
ആത്മീയ വളര്‍ച്ചയുടെയും ഭാഗ്യത്തിന്റെയും സൂചന.
888
സാമ്പത്തിക സമൃദ്ധിയും വിജയവും കൈവരാന്‍ പോകുന്നു.
'കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും ഇത് സംബന്ധിച്ച് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്'
Content Highlights :There are many interesting things about the numerical sequences of angel numbers.