ഇറാനോട് സമനില; നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്ത് ഈജിപ്ത്

സമനിലയോടെ 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിപ്പിച്ച് ഈജിപ്തും ഇറാനും

ഇറാനോട് സമനില; നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്ത് ഈജിപ്ത്
dot image

സമനിലയോടെ 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിപ്പിച്ച് ഈജിപ്തും ഇറാനും. ഗ്രൂപ്പ് ജിയിൽ ഇന്ന് നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. ഇന്നത്തെ മത്സരം സമനിലയായെങ്കിലും ന്യൂസിലാൻഡിനെതിരെ നേടിയ ജയം ഈജിപ്തിനെ നോക്കൗട്ടിൽ എത്തിച്ചു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ മഹമൂദ് സാബറിലൂടെ ഈജിപ്ത് ലീഡെടുക്കുകയായിരുന്നു. ശേഷം 14-ആം മിനിറ്റിൽ തന്നെ അതിനുള്ള മറുപടി ഇറാൻ തിരിച്ച് നൽകുകയും ചെയ്തു. റാമിൻ റെസൈയനിലൂടെയായിരുന്നു ഇറാന്റെ ആ മറുപടി. ഗോൾമുഖത്തേക്ക് ഇരച്ചുകയറി പലകുറി ഇരുടീമുകളും ഗോയലാടിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും തന്നെ വിജയം കണ്ടില്ല.

മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് സമനിലയാണ് ഇറാന്റെ സമ്പാദ്യം. മൂന്ന് പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇറാൻ. മൂന്നാം സ്ഥാനത്തതായതുകൊണ്ട് തന്നെ ഇറാന്റെ നോക്കൗട്ട് പ്രതീക്ഷകൾ അസ്തമിച്ചു എന്ന് പറയാനാകില്ല.

Content highlight: Egypt vs Iran draw Egypt qualifies knockout

dot image
To advertise here,contact us
dot image