ഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ച് ലയണല്‍ മെസ്സി

മെസ്സിയുടെ നാല് റെക്കോഡുകള്‍ ഗിന്നസ് റെക്കോഡ് പുസ്തകത്തില്‍

ഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ച് ലയണല്‍ മെസ്സി
dot image

ഫുട്‌ബോള്‍ ലോകകപ്പില്‍ റെക്കോഡുകളുകളുടെ പുസ്തകത്തിലാണ് മെസ്സിയുടെ റെക്കോഡുകള്‍. ലോകകപ്പിലെ ഗ്രൂപ്പ് ജെ മത്സരത്തില്‍ ഓസ്ട്രിയക്കെതിരേ ഇരട്ട ഗോളടിച്ചതോടെ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകള്‍ എന്ന റെക്കോഡ് താരം തിരുത്തിയെഴുതി. ആറ് ലോകകപ്പുകളിലായി 18 ഗോളുകള്‍ നേടിയത താരത്തെത്തേടി ഗിന്നസ് വേള്‍ഡ് റെക്കോഡുമെത്തി. മെസ്സി തിരുത്തിയെഴുതിയ നാല് റെക്കോഡുകള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എക്‌സിലൂടെ പങ്കുവെച്ചു.

ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകള്‍- 18 ഗോളുകള്‍.
ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരം- 28 മത്സരങ്ങള്‍.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച താരം- 18 വിജയങ്ങള്‍.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മിനിറ്റുകള്‍ കളിച്ച താരം- 2,489 മിനിറ്റ്


അതോടൊപ്പം മോശം റെക്കോഡും മെസ്സിക്ക് കൂടെയുണ്ട്. ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ ലഭിച്ച പെനാല്‍റ്റി മെസ്സി പാഴാക്കിയിരുന്നു. ഇതും ഒരു ലോക റെക്കോഡായി. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റികള്‍ പാഴാക്കിയ താരവും മെസ്സിയാണ്. മൂന്നു പെനാല്‍റ്റികളാണ് താരം പാഴാക്കിയത്. 2018-ലും 2022-ലും കിക്കുകള്‍ പാഴാക്കിയ മെസ്സി, 2026-ലും അത് ആവര്‍ത്തിച്ചു. 2006-ലും 2010-ലും കിക്കുകള്‍ പാഴാക്കിയ ഘാനയുടെ അസമോവ ഗ്യാന്‍ ഇതോടെ രണ്ടാം സ്ഥാനത്തായി.

content highlights: Lionel Messi enters the Guinness World Records

dot image
To advertise here,contact us
dot image