ആരുനേടും ഗോള്‍ഡന്‍ ബൂട്ട്; മുന്നില്‍ മെസ്സി, എംബാപ്പെയും ഹാളണ്ടും പിന്നാലെ

ഗോളടിച്ച് മുന്നേറി സൂപ്പര്‍ താരങ്ങള്‍, ഗോള്‍ഡന്‍ ബൂട്ടിന് ആവേശപ്പോര്

ആരുനേടും ഗോള്‍ഡന്‍ ബൂട്ട്; മുന്നില്‍ മെസ്സി, എംബാപ്പെയും ഹാളണ്ടും പിന്നാലെ
dot image

ഇത്തവണ ആര് തൂക്കും ഗോള്‍ഡന്‍ ബൂട്ട്..? ഗ്രൂപ്പുഘട്ടത്തിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുമ്പോള്‍ ചോദ്യം പ്രസക്തമാണ്. ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും എര്‍ലിങ് ഹാളണ്ടും ആ നേട്ടത്തിലേക്കുള്ള യാത്രയിലാണ്. അഞ്ചുഗോളാണ് മെസ്സിയുടെ സമ്പാദ്യം. കിലിയന്‍ എംബാപ്പെയും എര്‍ലിങ് ഹാളണ്ടും നാലുഗോളോടെ പിന്നാലെയുണ്ട്.

അള്‍ജീരിയക്കെതിരായ ഹാട്രിക് നേട്ടവും ഓസ്ട്രിയക്കെതിരെ ഇരട്ടഗോളുമായാണ് മെസ്സി ഫുട്‌ബോള്‍ ലോകകപ്പില്‍ അഞ്ചുഗോള്‍ നേടിയത്. ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ 18 ഗോളോടെ ചരിത്രനേട്ടവും പേരിലാക്കിയിട്ടുണ്ട്. പിന്നാലെ ഫ്രഞ്ച് ഇതിഹാസ താരം കിലിയന്‍ എംബാപ്പെയും നോര്‍വേ താരം എര്‍ലിങ് ഹാളണ്ടുമുണ്ട്. നാലുവീതം ഗോളുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. സെനഗലിനും ഇറാഖിനുമെതിരെയാണ് എംബാപ്പെ ഇരട്ടഗോളുകളോടെ തിളങ്ങിയത്. താരത്തിന്റെ ചിറകിലേറി ഫ്രാന്‍സ് നോക്കൗട്ട് ഉറപ്പിച്ചു. ഹാളണ്ട് ഇറാഖിനും സെനഗലിനുമെതിരെയാണ് ഗോളുകള്‍ നേടിയത്.

Also Read:

വരാനിരിക്കുന്ന പോരാട്ടങ്ങള്‍ ടീമുകള്‍ക്ക് മുന്നേറ്റത്തിന് നിര്‍ണായകമാകുന്നതോടൊപ്പം സൂപ്പര്‍ താരങ്ങള്‍ക്ക് അത് ഗോളടിച്ചുകൂട്ടാനുള്ള വഴിയാണ്. മെസ്സിക്കും അര്‍ജന്റീനയ്ക്കും ഇനി ജോര്‍ദാനാണ് എതിരാളി. എര്‍ലിങ് ഹാളണ്ടും കിലിയന്‍ എംബാപ്പെയും നേരിട്ട് ഏറ്റുമുട്ടുന്ന മത്സരത്തിന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. മത്സരത്തില്‍ ഇരുവരുടെയും ഗോള്‍ നേട്ടത്തിലാണ് ഫുട്‌ബോള്‍ പ്രേമികളുടെ കണ്ണ്. നോക്കൗട്ടിലേക്ക് എത്തുന്ന ടീമുകള്‍ക്ക് ഇനിയും മത്സരങ്ങളുണ്ട് എന്നതും ചരിത്രം പേരിലാക്കാനുള്ള അവസരമുണ്ടെന്നുമാണ് പ്രധാനം. ഈ ലോകകപ്പില്‍ മെസ്സി, ഹാളണ്ട്, എംബാപ്പ പോര് ഉണ്ടാകാന്‍ തന്നെയാണ് സാധ്യത.

content highlights:

dot image
To advertise here,contact us
dot image