

മലയാളികളുടെയും എക്കാലത്തെയും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്നാണ് 'പവിത്രം'. ആ ചേട്ടച്ചനെയും മീനാക്ഷിയെയും മലയാളികള്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല. ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 1994ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ചേട്ടച്ചനായി മോഹന്‍ലാലെത്തിയപ്പോള്‍ മീനാക്ഷിയായി എത്തിയത് വിന്ദുജ മേനോന് ആയിരുന്നു.
ഇപ്പോഴിതാ വിന്ദുജ മേനോന് മോഹന്‍ലാലുമായിട്ട് പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'എന്റെ ചേട്ടച്ചന് മൊമന്റ്' എന്ന മനോഹരമായ അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി മീറ്റിങ്ങിനിടെ എടുത്ത ചിത്രങ്ങളാണ് വിന്ദുജ പങ്കുവച്ചിരിക്കുന്നത്.
മോഹന്‍ലാലിനും വിന്ദുജയ്ക്കുമൊപ്പം ശോഭന, തിലകന്, ശ്രീവിദ്യ, കെപിഎസ്സി ലളിത തുടങ്ങിയവരും പവിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ശരത് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം. ചിത്രത്തിലെ പാട്ടുകളും ഹിറ്റായി മാറിയിരുന്നു.
Content Highlights: 'With my brother'; Vinduja Menon's picture goes viral on social media. Pavithram was the all-time hit film in Malayalam